Connect with us

Kerala

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സമയക്രമമായി; ആദ്യഘട്ടത്തിൽ യാത്ര തിരിക്കുന്നത് 10,735 ഹാജിമാർ

Published

on

Share our post

മലപ്പുറം: ഈ വർഷത്തെ ഹജ്ജ് കർമത്തിന് കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുമുള്ള വിമാനങ്ങളുടെ സമയവിവര പട്ടിക പുറത്ത്. കോഴിക്കോട് നിന്ന് 19 ദിവസങ്ങളിൽ 44 വിമാനങ്ങളിലായി 6380 ഹാജിമാരും കണ്ണൂരിൽ നിന്ന് 13 ദിവസം ഓരോ വിമാനങ്ങളിലായി 1885 ഹാജിമാരും കൊച്ചിയിൽ നിന്ന് ആറ് വിമാനങ്ങളിലായി 2470 ഹാജിമാരും ഒന്നാം ഘട്ടത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിന് പുറപ്പെടും. ഒന്നാംഘട്ടത്തിൽ ആകെ 10,735 ഹാജിമാരാണ് യാത്ര പുറപ്പെടുന്നത്.

വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് അവസരം ലഭിച്ച ഹാജിമാരുടെ വിമാന സമയവിവര പട്ടിക പിന്നീടാണ് പുറത്തിറക്കുക. 145 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ചെറിയ വിമാനങ്ങളാണ് കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും പുറപ്പെടുന്നത്. കൊച്ചിയിൽ നിന്ന് 415 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി അറേബ്യയുടെ ജംബോ ജെറ്റ് വിമാനമാണ് ഏർപ്പെടുത്തിയത്.

പുറപ്പെടൽ തീയതി, സമയം

കരിപ്പൂർ

ജൂൺ അഞ്ച്- 4.25, 8.30, 6.35.
ആറ്- 8.40, 6.35.
ഏഴ്- 8.25 6.35.
എട്ട്- 9.00, 6.35.
ഒൻപത്- 4.25, 9.15
പത്ത്- 4.20, 8.25, 6.35.
പതിനൊന്ന്- 9.00, 6.35.
പന്ത്രണ്ട്- – 8.45, 6.35.
13- 8.25, 6.35
14- 6.45, 3.55
15- 9.15, 6.50
16- 4.20, 9.15, 6.10.
17- 4.20, 7.05, 6.10.
18- 8.25, 6.35.
19- 4.20, 7.10, 6.40.
20- 8.25, 7.20.
21- 8.25, 6.05.
22- 4.25, 8.10.

കണ്ണൂർ

ജൂൺ നാല്- 1.45.
ആറ്- 10.35.
ഏഴ്- 1.50.
എട്ട്- 3.50.
11- 1.45.
12- 3.00.
13- 11.30.
14- 1.50.
15- 3.20.
18- 1.45.
20- 12.30.
21- 2.00.
22- 3.30.

കൊച്ചി

ജൂൺ ഏഴ്- 11.30.
ഒമ്പത്- 11.30.
പത്ത്- 11.30.
12- 11.30.
14- 11.30.
21- 11.30.

ഒരു ദിവസം മുമ്പ് ക്യാമ്പിൽ

ഹജ്ജിന് അവസരം ലഭിച്ചവർ അവർക്കുള്ള വിമാന തീയതിക്ക് ഒരു ദിവസം മുമ്പ് ഹജ്ജ് ക്യാമ്പിൽ എത്തണം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഹാജിമാർ നേരിട്ട് പുറപ്പെടൽ കേന്ദ്രത്തിലെത്തി ബാഗേജുകൾ എയർലൈൻസ് അധികൃതരെ ഏൽപ്പിച്ചതിന് ശേഷമാണ് ക്യാമ്പിലെത്തേണ്ടത്. വിമാന തീയതി ലഭിക്കാത്തവർക്ക് അടുത്ത ദിവസങ്ങളിൽ അത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കും.


Share our post

Kerala

മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റു; വീട്ടമ്മ മരിച്ചു

Published

on

Share our post

കോഴിക്കോട്: നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല(62)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം വീട്ടുപറമ്പില്‍ മാലിന്യം കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന കമല ചൊവ്വാഴ്ച്ച രാവിലെയാണ് മരിച്ചത്.


Share our post
Continue Reading

Kerala

വിദ്യാധനം’ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Published

on

Share our post

‘വിദ്യാധനം’ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.വനിതകള്‍ ഗൃഹനാഥകളായ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ‘വിദ്യാധനം’ സ്‌കോളര്‍ഷിപ്പിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ അതതു ശിശുവികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 15 ന് മുന്‍പായി നല്‍കണം. അപേക്ഷകര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബാംഗങ്ങളും മക്കള്‍ സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത അര്‍ഹരായവരുമായിരിക്കണം.

ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികള്‍ക്കുമാത്രമേ ധനസഹായത്തിനര്‍ഹതയുള്ളു. ഭര്‍ത്താവ് പേക്ഷിച്ചുപോയ വനിതകള്‍/ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ വനിതകള്‍ (നിര്‍ദ്ദിഷ്ടസര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം)/നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകള്‍ എന്നിവരും, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിചെയ്യാനാവാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ പൊതുജന പരാതികള്‍-അപേക്ഷ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ ‘എങ്ങനെ അപേക്ഷിക്കാം’ എന്ന മെനുവില്‍ ക്ലിക് ചെയ്ത് നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ മനസിലാക്കി വേണം അപേക്ഷ നല്‍കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടുകയോ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.


Share our post
Continue Reading

Kerala

എൻ.ഐ.ടി.കളിൽ ഗവേഷണം:ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Published

on

Share our post

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസിന്റെ ഒന്നും മൂന്നും സെമസ്റ്റർ(നവംബർ 2024) പരീക്ഷകളുടെ നോട്ടിഫിക്കേഷനും ടൈംടേബിളും പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.tekerala.org.:രാജസ്ഥാൻ ജയ്‌പുർ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.എൻ.ഐ.ടി.), ഛത്തീസ്ഗഢ് റായ്‌പുർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.) എന്നീ ദേശീയ സ്ഥാപനങ്ങൾ 2025 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ തുടങ്ങുന്ന പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ജയ്‌പുർ എൻ.ഐ.ടി.

മേഖലകൾ: ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സിവിൽ എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, എനർജി ആൻഡ് എൻവയൺമെന്റ്, സയൻസസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്), മാനേജ്‌മെന്റ് ആൻഡ്് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എന്നിവയിലും നാഷണൽ സെന്റർ ഫോർ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്‌മെന്റ്, മെറ്റീരിയൽസ് റിസർച്ച് സെന്റർ എന്നിവയിലും അവസരമുണ്ട്.

പിഎച്ച്.ഡി. കാറ്റഗറികൾ: (i) ഫുൾ ടൈം: ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ്ഷിപ്പ്, സ്വന്തം സ്‌കോളർഷിപ്പ്, ഡി.എസ്.ടി.- ഇൻസ്പയർ, സ്പോൺസേർഡ് (ii) ഓഫ് കാംപസ്: സ്പോൺസേർഡ് (പാർട് ടൈം – ജയ്‌പുരിൽനിന്ന്‌ 70 കി.മീ. അപ്പുറം) (iii) പാർട് ടൈം: എക്‌സ്റ്റേണൽ സ്പോൺസേർഡ്, എക്സിക്യുട്ടീവ്/പ്രൊഫഷണൽ.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ നിശ്ചിത മാർക്കോടെ/ ഗ്രേഡോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദം വേണം. വിശദമായ യോഗ്യതാ വ്യവസ്ഥകൾ www.mnit.ac.in ലെ പ്രവേശന വിജ്ഞാപന ലിങ്കിൽ കൂടി ലഭിക്കുന്ന ഇൻഫർമേഷൻ ബ്രോഷറിൽ ലഭിക്കും (ലേറ്റസ്റ്റ് ന്യൂസ്/നോട്ടീസസ് ലിങ്ക്). അപേക്ഷ നവംബർ 28-ന് വൈകീട്ട് അഞ്ചുേവരെ ഇതേ ലിങ്കിൽക്കൂടി നൽകാം.

റായ്‌പുർ എൻ.ഐ.ടി.

പ്രവേശന വിഭാഗങ്ങൾ: ഫുൾ ടൈം, സ്പോൺസേഡ്‌, സെൽഫ് ഫൈനാൻസ്ഡ്, പാർട്-ടൈം.

മേഖലകൾ: അപ്ലൈഡ് ജിയോളജി, ആർക്കിടെക്ചർ, ബയോമെഡിക്കൽ എൻജിനിയറിങ്, ബയോടെക്‌നോളജി, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ഇൻഫർമേഷൻ ടെക്‌നോളജി, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, മൈനിങ് എൻജിനിയറിങ്, ഫിസിക്സ്.യോഗ്യത: പ്രവേശനം തേടുന്നവർക്ക് മേഖല അനുസരിച്ച്, എൻജിനിയറിങ്, ടെക്‌നോളജി, സയൻസ്, മാനേജ്‌മെന്റ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ആർക്കിടെക്ചർ, പ്ലാനിങ് എന്നിവയിലൊന്നിൽ നിശ്ചിത മാർക്കോടെ/ഗ്രേഡോടെയുള്ള മാസ്റ്റേഴ്‌സ് ബിരുദം (ബാധകമായത്) വേണം.അപേക്ഷ phdadmission.nitrr.ac.in/ വഴി നവംബർ 28-ന് വൈകീട്ട് അഞ്ച് വരെ നൽകാം.


Share our post
Continue Reading

Kerala20 mins ago

മാലിന്യം കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റു; വീട്ടമ്മ മരിച്ചു

Kerala31 mins ago

വിദ്യാധനം’ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

THALASSERRY1 hour ago

ശ്വാസകോശാർബുദം കൂടുതൽ പുരുഷന്മാരിൽ, സ്ത്രീകളിൽ സ്തനാർബുദം

Kannur2 hours ago

കെയർഹോം ഭവന സമുച്ചയം നാടിന്‌ സമർപ്പിച്ചു

Kannur2 hours ago

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്;രണ്ട് പേർ പിടിയില്‍

Kerala3 hours ago

എൻ.ഐ.ടി.കളിൽ ഗവേഷണം:ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Kerala3 hours ago

കുടുംബപ്രശ്നം; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് മക്കളുമായി കടന്നു

Kerala3 hours ago

ആദിവാസി കുടിലുകള്‍ പൊളിച്ചുനീക്കിയ സംഭവം; സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala4 hours ago

മസ്റ്ററിങ് നടത്താന്‍ 21 ലക്ഷം പേര്‍ ബാക്കി, ജീവിച്ചിരിക്കുന്നവരെ തിരിച്ചറിയാന്‍ അന്വേഷണം നടത്തും

Kerala4 hours ago

ശബരിമല; മേൽപ്പാലത്തിൽ കയറ്റാതെ നേരിട്ട് ദർശനം പരിഗണനയിൽ കൊടമരച്ചുവട്ടിലൂടെ വിടും

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!