സിനിമാ ലെയ്സൺ ഓഫീസർ കാർത്തിക് ചെന്നൈ അന്തരിച്ചു

Share our post

ചെന്നൈ: മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന ലെയ്‌സൺ ഓഫീസർ കാർത്തിക് ചെന്നൈ അന്തരിച്ചു. മലയാളത്തിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ചെന്നൈയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കാർത്തിക്കിന്റെ സജീവ സാന്നിധ്യമുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ’ സിനിമയിലാണ് അവസാനമായി പ്രവർത്തിച്ചത്. ഈ ചിത്രത്തിന്റെ ചെന്നൈയിലെ സെറ്റിൽ അദ്ദേഹം കഴിഞ്ഞദിവസവും ഉണ്ടായിരുന്നു. വാലിബന്റെ ഞായറാഴ്ചത്തെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം രാത്രി വീട്ടിലേക്ക് മടങ്ങിയതായിരുന്നു കാർത്തിക്.

“കഴിഞ്ഞ 20 വർഷത്തിലേറെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള പേര്… ഇറങ്ങുന്ന 85 ശതമാനം സിനിമകളിലും ചെന്നൈ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്ന ഒരാൾ.. സിനിമ കാണുന്ന എല്ലാവർക്കും സുപരിചിതനായ പേര്… ലെയ്‌സൺ ഓഫിസർ കാർത്തിക് ചെന്നൈ ഇനിയില്ല!!!” നിർമാതാവ് സി.വി. സാരഥി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അം​ഗമായിരുന്നു. കാർത്തിക്കിന്റെ വിയോ​ഗം മലയാള ചലച്ചിത്രമേഖലയ്ക്ക് തീരാനഷ്ടം തന്നെയാണെന്ന് ചലച്ചിത്രമേഖലയിലെ നിരവധി പേർ അനുസ്മരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!