ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം ജൂലൈയില്‍; സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഐ.എസ്.ആർ.ഒ ചെയര്‍മാന്‍

ചാന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം 2023 ജൂലൈയിലുണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. പൂര്‍ണമായും സജീകരണങ്ങള്‍ പൂര്‍ത്തിയായി. എന്‍.വി.എസ് വണ്‍ രാജ്യത്തിന് ഏറെ പ്രയോജനകരമാണ്. പ്രാദേശിക നാവിഗേഷന്‍ സംവിധാനങ്ങള്‍ രാജ്യങ്ങള്‍ക്ക് അഭികാമ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്‍.വി.എസ് എന്നത് ഇന്ത്യയുടെ ജി.പി.എസ് ആണ്. ജി.പി.എസിനെക്കാള്‍ കൃത്യമാണ് നാവിക് എല്‍-വണ്‍ ബാന്‍ഡ്. ജി.പി.എസ് ഉപയോഗിയ്ക്കുന്ന ബാന്‍ഡ് നാവിഗേഷനായി നാല് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിയ്‌ക്കേണ്ടതുണ്ടെന്നും എസ്. സോമനാഥ് പ്രതികരിച്ചു.