Connect with us

Kannur

ജലത്തിൽ ജീവൻ പൊലിയാതിരിക്കാൻ ബോധവൽക്കരണ നീന്തൽ

Published

on

Share our post

പയ്യന്നൂർ : ജല അപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ ആയാസ രഹിത നീന്തൽ പരിശീലിക്കണമെന്ന സന്ദേശവുമായി ബോധവൽക്കരണ നീന്തൽ. ജില്ലാ ഭരണകേന്ദ്രവും ചാൾസൺ സ്വിമ്മിങ് അക്കാദമി ട്രസ്‌റ്റും ചേർന്നാണ്‌ നീന്തൽ സംഘടിപ്പിച്ചത്‌. രാമന്തളി ഏറൻ പുഴയിലെ ഐ.എൻ.എ ബോട്ടുജെട്ടിക്ക് സമീപം കണ്ണൂർ റൂറൽ എസ്‌.പി എം. ഹേമലത ഫ്‌ളാഗ് ഓഫ് ചെയ്‌തു. 

കലക്ടർ എസ്. ചന്ദ്രശേഖർ ഒരു കിലോമീറ്റർ കായലിൽ നീന്തി ഉദ്ഘാടനംചെയ്‌തു. നീന്തൽ പരിശീലകരായ ചാൾസൺ എഴിമല, മകൻ വില്യംസ് ചാൾസൺ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളുൾപ്പെടെ 50 ഓളം പേർ വലിയപറമ്പിലേക്കും തിരിച്ചും നീന്തി. ആയാസ രഹിത നീന്തലിന്റെ ഭാഗമായി ജലോപരിതലത്തിൽ വിശ്രമിക്കുന്നതിനുള്ള ഫ്‌ളോട്ടിങ് പരിശീലനവും നൽകി. 

നീന്തലിനുശേഷം കരയിലെത്തിയ കലക്ടറെ ടി.ഐ. മധുസൂദനൻ എം.എൽ.എ പൊന്നാടയണിയിച്ചു. ബോട്ടുജെട്ടിയിൽ നടന്ന സമാപന സമ്മേളനത്തിൽ ജാക്‌സൺ എഴിമല അധ്യക്ഷനായി. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ, ജില്ലാ പഞ്ചായത്തംഗം സി.പി. ഷിജു, പി. രഞ്ജിത്ത്, ടി. ഗോവിന്ദൻ, എ. വത്സല, പയ്യന്നൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ പ്രഭാകരൻ, തളിപ്പറമ്പ് ഫയർ സ്‌റ്റേഷൻ ഓഫീസർ പി. രാജേഷ്, ഫയർ ഓഫീസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി പി.വി. പവിത്രൻ എന്നിവർ സംസാരിച്ചു.


Share our post

Kannur

ലോറി ഉടമ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കടന്നപ്പള്ളി: ചന്തപ്പുര വയോജന വിശ്രമകേന്ദ്രത്തിന് സമീപത്തെ പി.കെ രാജേഷ് (47) കുഴഞ്ഞുവീണ് മരിച്ചു. ലോറി ഉടമയും ഡ്രൈവറുമായിരുന്നു.ഭാര്യ: ഷൈമ (അമൃതം ഡ്രൈവിങ്ങ് സ്‌കൂള്‍ ചന്തപ്പുര). മക്കള്‍: അജുന്‍രാജ്, ആദിരാജ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). പരേതനായ പെരിയാടന്‍ കരുണാകരന്‍ നമ്പ്യാര്‍-പോത്തേര കരിയാട്ട ശാന്ത ദമ്പതികളുടെ മകനാണ്. സംസ്‌ക്കാരം പിന്നീട്.


Share our post
Continue Reading

Kannur

യുവതിയെ പ്രഷര്‍ കുക്കര്‍ എടുത്ത് തലയ്ക്കടിച്ചു; യുവാവ് അറസ്റ്റില്‍

Published

on

Share our post

പയ്യന്നൂര്‍: കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയുടെതലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് സ്വദേശി സുദീപ് എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.ഇന്നലെ വൈകുന്നേരം 6.20ന് പയ്യന്നൂര്‍ നഗരസഭാ കോംപ്ലക്‌സിലെ ജെ.ആര്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.ഇവിടെ ജോലി ചെയ്തിരുന്ന ഏഴോം കണ്ണോത്തെ കടാങ്കോട്ട് വളപ്പില്‍ കെ.വി.സീമയുടെ (43)തലക്കാണ് യുവാവ് കടയില്‍ ഉണ്ടായിരുന്ന പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ചത്. പരിക്കേറ്റ സീമയെ പയ്യന്നൂര്‍ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.


Share our post
Continue Reading

Kannur

വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

Published

on

Share our post

ച​ക്ക​ര​ക്ക​ല്ല്: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ ആ​ളെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മൗ​വ​ഞ്ചേ​രി കൊ​ല്ല​റോ​ത്ത് കെ. ​ബ​ഷീ​റി​നെ​യാ​ണ് (50) ച​ക്ക​ര​ക്ക​ൽ സി.​ഐ. എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.ക​ള​മ​ശ്ശേ​രി​യി​ൽ ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും കാ​ഞ്ഞ​ങ്ങാ​ട് ക​വ​ർ​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!