മെഗാ തൊഴില്‍മേള തിങ്കളാഴ്ച

കണ്ണൂർ : ജോൺ ബ്രിട്ടാസ് എം.പി സാഗി പഞ്ചായത്തായി തെരഞ്ഞെടുത്ത പയ്യാവൂർ പഞ്ചായത്ത് നേതൃത്വത്തിൽ സാഗി പ്രോജക്ടിൽ ഉൾപ്പെടുത്തി തിങ്കളാഴ്ച മെഗാ തൊഴിൽമേള നടത്തും. രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കുന്ന തൊഴിൽ മേളയിൽ അമ്പതിലേറെ കമ്പനികൾ പങ്കെടുക്കും. ബാങ്കിങ്, ഐടി, എൻജിനിയറിങ് സെയിൽസ്, മാർക്കറ്റിങ്, അക്കൗണ്ടിങ്, ക്ലറിക്കൽ, മാനേജ്‌മെന്റ് മേഖലകളിലടക്കമുള്ള കമ്പനികളുണ്ട്. 18 വയസ് പൂർത്തിയായതും ചുരുങ്ങിയത് പ്ലസ്‌ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അവരവരുടെ യോഗ്യതകൾക്കനുസരിച്ച് വിവിധ തസ്തികകൾക്ക് നേരിട്ട് അഭിമുഖത്തിന് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം പങ്കെടുക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ സൗജന്യം. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്തവർക്ക് നേരിട്ടും പങ്കെടുക്കാം. രജിസ്‌ട്രേഷൻ ലിങ്ക് www.jobfair.plus/payyavoor ഫോൺ: 9526613613.