സ്വകാര്യ ബസിൽ ഇനി കൺസഷൻ കാർഡ് വേണ്ട; യൂണിഫോം മതി

പ്ലസ്. ടു വരെയുള്ള വിദ്യാർഥികൾക്ക് യൂണിഫോം ഉള്ളതിനാൽ സ്വകാര്യ ബസുകളിൽ കൺസഷൻ കാർഡ് വേണ്ട. സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് നൽകി വിദ്യാർഥികൾക്ക് പരമാവധി 40 കി.മീ വരെ യാത്ര ചെയ്യാം.
അതേസമയം കെ .എസ് .ആർ .ടി. സി ബസുകളിൽ സ്‌കൂള്‍ – കോളേജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 1 മുതല്‍ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പാലക്കാട് സ്റ്റുഡന്റ്‌സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ആർ.ടി.ഓ അറിയിച്ചതാണ് ഇക്കാര്യം.