Connect with us

Kannur

പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ കൗതുകമായി ബെല്ലയുടെ മക്കൾ

Published

on

Share our post

പറശ്ശിനിക്കടവ് ∙ സ്നേക്ക് പാർക്കിൽ വീണ്ടും കൗതുകമായി ബെല്ലയ്ക്ക് 6 കുഞ്ഞുങ്ങൾ. ബെല്ല എന്നറിയപ്പെടുന്ന വിറ്റേക്കർ മണ്ണൂലി പാമ്പിനാണ് 6 കുഞ്ഞുങ്ങളുണ്ടായത്. ഏകദേശം 14 ഗ്രാം ഭാരമുള്ള കുഞ്ഞുങ്ങൾക്ക് 23 സെന്റി മീറ്റർ നീളമുണ്ട്. കുറുകിയ തടിച്ച ശരീരമുള്ള ഇവ അപൂർവമായി ഒരു മീറ്റർ വരെ വളരാറുണ്ട്.

തവിട്ട്, ചാര നിറമുള്ള ഇവയുടെ ശരീരത്തിന്റെ മുകൾ ഭാഗത്ത് ഇരുണ്ട നിറമുള്ള പാടുകൾ കാണാറുണ്ട്. മറ്റു പാമ്പുകളിൽ നിന്നു വ്യത്യസ്തമായി ഇവയുടെ വാൽ തടിച്ചതും ഉരുണ്ടതുമാണ്. ചെറിയ എലികളാണ് പ്രധാന ഭക്ഷണം.

ശരീരത്തിനുള്ളിൽ വച്ചു തന്നെ മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വരുന്നവരാണ് മണ്ണൂലികൾ. മെല്ലെ സഞ്ചരിക്കുന്നവരും ഒതുങ്ങിയ സ്വഭാവക്കാരുമാണ്. പെട്ടെന്ന് ചാടിക്കടിക്കുന്ന സ്വഭാവവുമുണ്ട്. ഇവയ്ക്ക് വിഷമില്ല. പെരുമ്പാമ്പുകളെ പോലെ വരിഞ്ഞു മുറുക്കി ഇരകളെ കൊല്ലുന്നവരാണ് ഇവർ.


Share our post

Kannur

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.


Share our post
Continue Reading

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Kannur

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ മുന്നറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


Share our post
Continue Reading

Trending

error: Content is protected !!