Kannur
വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ഒഴിവാക്കാന്‍ നടപടിയുമായി റവന്യൂ വകുപ്പ്

വില്ലേജ് ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും ഒഴിവാക്കാന്‍ നടപടിയുമായി റവന്യൂ വകുപ്പ്. നിലവിലുള്ള സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.
നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും നല്‍കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ലാന്റ് റവന്യൂ കമ്മിഷണറുടേതാണ് നിര്‍ദ്ദേശം.
കൈക്കൂലി വാങ്ങാനും അഴിമതി നടത്താനുമുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായാണ് സേവന അവകാശ നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഇതു സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മിഷണര്‍ വില്ലേജുകള്‍ക്കും തഹസീല്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. സേവന അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന സമയപരിധിക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റും സേവനങ്ങളും നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും.
സര്‍ക്കാരില്‍ നിന്ന് വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ മാപ്പ് എന്നിവ അഞ്ചു ദിവസത്തിനകം നല്‍കണം.
ജാതി സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകവും വരുമാന സര്‍ട്ടിഫിക്കറ്റ് ആറു ദിവസത്തിനകവും നല്‍കണം. ആശ്രിത സര്‍ട്ടിഫിക്കറ്റും അഗതി സര്‍ട്ടിഫിക്കറ്റും അഞ്ചു ദിവസത്തിനകം നല്‍കണം.
നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഒരാഴ്ചക്കകം നല്‍കണം. വാല്യൂവേഷന്‍ സര്‍ട്ടിഫിക്കറ്റ് 15 ദിവസത്തിനകവും കുടുംബാംഗ സര്‍ട്ടിഫിക്കറ്റ് ആറു ദിവസത്തിനകവും സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് മൂന്നു ദിവസത്തിനകവും നല്‍കണമെന്നാണ് നിര്‍ദ്ദേശം.
സര്‍ട്ടിഫിക്കറ്റുകള്‍ ഇ സേവനം വഴിയാക്കി ജനങ്ങള്‍ ഓഫീസുകളിലേക്ക് നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.
Kannur
മുഴപ്പിലങ്ങാട്ട് എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ട് എസ്.ഡി.പിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. വീടിനും മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റി.മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിൻ്റെ വീട്ടിന് നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു ആക്രമണം. എടക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kannur
പി.പി.ദിവ്യയെ ന്യായീകരിച്ച സി.പി.ഐ നേതാവ് വി.കെ. സുരേഷ്ബാബുവിനെതിരെ നടപടി


കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച സിപിഐ നേതാവിനെതിരെ നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും പാർട്ടി ജില്ലാ കൗൺസിൽ അംഗവുമായ വി.കെ. സുരേഷ്ബാബുവിനെതിരെയാണ് സിപിഐ നടപടിയെടുക്കാൻ തീരുമാനിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലയിൽ പ്രതികരണം നടത്തിയതിന് വി.കെ. സുരേഷ്ബാബുവിനെ ശാസിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
ഒരു പ്രാദേശിക ചാനലിനോട് പ്രതികരിക്കവെയാണ് സുരേഷ് ബാബു വിവാദ പരാമർശം നടത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് വീഡിയോയിൽ പകർത്തിയ ചാനലിലാണ് സുരേഷ്ബാബുവിന്റെ പ്രതികരണം വന്നത്. നവീൻ ബാബുവിന്റെ മരണത്തെക്കാൾ ഭാവിവാഗ്ദാനമായ നല്ല നേതാവിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതിലൂടെ കേരളത്തിനും ജില്ലയ്ക്കും നഷ്ടമായതെന്നായിരുന്നു സുരേഷ്ബാബു പറഞ്ഞത്. ‘നവീൻ ബാബുവിന്റെ മരണത്തെക്കാൾ’ എന്ന പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം.സി.പി.എം നേതാക്കൾ പോലും നടത്താത്ത ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന രോഷം സി.പി.ഐയുടെ താഴെത്തട്ടുമുതൽ അദ്ദേഹത്തിനുനേരേ ഉയർന്നു. മണ്ഡലം കമ്മിറ്റികൾ ശക്തമായി പ്രതിഷേധം ജില്ലാ കൗൺസിലിനെ അറിയിച്ചു. ഇതേത്തുടർന്ന് ജില്ലാ കൗൺസിലിൽ ചൂടേറിയ ചർച്ച നടന്നു. സുരേഷ്ബാബുവിനെ പുറത്താക്കണമെന്നുവരെ അംഗങ്ങൾ ആവശ്യപ്പെട്ടു. ദിവ്യയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് പ്രാദേശിക ചാനലിൽ പ്രതികരണം നടത്തിയതെന്ന് വിമർശനവുമുണ്ടായി.
ജില്ലാ കൗൺസിലിൽ എൻ. ഉഷ, അഡ്വ. പി. അജയകുമാർ എന്നിവർ ശക്തമായ നടപടി ആവശ്യപ്പെട്ടു. മറ്റ് രണ്ട് നേതാക്കൾ ഇതിനെ അനുകൂലിച്ചു. താൻ ഉദ്ദേശിച്ചതല്ല, പറഞ്ഞതെന്ന രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. നടപടി ആവശ്യപ്പെട്ടുള്ള നിർദേശം ജില്ലാ എക്‌സിക്യുട്ടീവ് ചർച്ചചെയ്തശേഷം ശാസിക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനാണ് സുരേഷ്ബാബു. മികച്ച പ്രഭാഷണങ്ങളിലൂടെ പാർട്ടിക്ക് പുറത്തും ജില്ലയിലും ശ്രദ്ധേയനായ നേതാവാണ് സുരേഷ് ബാബു.
Kannur
കൊടും ചൂട് തുടരും


കണ്ണൂർ: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിൽ ഒഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്