ഫോട്ടോ വീഡിയോ ചിത്രീകരണം: ക്വട്ടേഷന്‍ ക്ഷണിച്ചു

Share our post

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കോഴിക്കോട്, കണ്ണൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പുകളില്‍ ഫോട്ടോ, വീഡിയോ കവറേജ് ചെയ്യുന്നതിനും ഡിസ്‌പ്ലെ ടി.വി സ്ഥാപിക്കുന്നതിനും വ്യക്തി/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ ആറ് മുതല്‍ 22 വരെയാണ് ചിത്രീകരണം.

കണ്ണൂര്‍, നെടുമ്പാശ്ശേരി ക്യാമ്പുകളിലെ ദിവസങ്ങള്‍ ഹജ്ജ് കമ്മിറ്റി നിര്‍ണയിക്കും. മികച്ച ക്യാമറ ക്വാളിറ്റി ഉണ്ടായിരിക്കണം. ഓരോ സമയം എടുക്കുന്ന ഫോട്ടോ, വീഡിയോ എന്നിവ തല്‍സമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും മീഡിയ സമിതി കണ്‍വീനര്‍ക്കും കൈകാര്യം ചെയ്യാവുന്ന വിധത്തില്‍ ക്വാളിറ്റി നഷ്ടപ്പെടാതെ ഇ-മെയില്‍, വാട്‌സ് ആപ് മുഖേന കൈമാറണം.

ഹജ്ജ് ക്യാമ്പിലെ പരിപാടികള്‍, അതിഥി സന്ദര്‍ശനങ്ങള്‍, സുപ്രധാന രംഗങ്ങള്‍ എന്നിവ കൃത്യമായി പകര്‍ത്താന്‍ കഴിവുള്ള ജീവനക്കാരും ഉപകരണങ്ങളും വേണം. സര്‍ക്കാര്‍ തല പരിപാടിയുടെ സംവിധാനങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കണം.

ഫോട്ടോ, വീഡിയോ പകര്‍ത്തി അത്യാവശ്യ എഡിറ്റിംഗ് നടത്തി കൈമാറുന്നതിന് ഒരു ദിവസത്തേക്കുള്ള സംഖ്യ എന്ന നിലയിലാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്. ക്യാമ്പ് അവസാനിച്ചാല്‍ മുഴുവന്‍ ഫയലുകളും ഹജ്ജ് കമ്മിറ്റി നല്‍കുന്ന ഹാര്‍ഡ് ഡ്രൈവിലേക്ക് കോപ്പി ചെയ്യണം.

ഈ പകര്‍പ്പുകളുടെ അവകാശം ഹജ്ജ് കമ്മിറ്റിക്ക് മാത്രമാണ്. ക്യാമ്പിനു ശേഷം 50 പേജുള്ള ഹജ്ജ് ക്യാമ്പ് 2023 ഫോട്ടോ ആല്‍ബം തയ്യാറാക്കാനുള്ള തുക പ്രത്യേകം കാണിക്കണം. ക്വട്ടേഷന്‍ പ്രകാരം അനുവദിക്കുന്ന തുകയില്‍ നിന്ന് നിയമാനുസൃത നികുതി ഈടാക്കും.

ക്വട്ടേഷനുകള്‍ മെയ് 31 ന് വൈകിട്ട് മൂന്ന് മണിക്കകം എക്‌സിക്യൂട്ടീവ് ഓഫീസര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട് പി ഒ, മലപ്പുറം- 673647 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0483 2710717, 2717572.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!