പി.എസ് മോഹനൻ രചിച്ച കൊട്ടിയൂർ ഐതിഹ്യകഥകൾ: പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു

കൊട്ടിയൂർ: പി.എസ് മോഹനൻ രചിച്ച ശ്രീ കൊട്ടിയൂർ ഐതിഹ്യകഥകൾ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു.
മലബാർ ദേവസ്വംബോർഡ് കമ്മീഷണർ പി നന്ദകുമാർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി സുബ്രഹ്മണ്യൻ മാസ്റ്റർക്ക് ആദ്യപ്രതി നൽകി പ്രകാശനം നിർവ്വഹിച്ചു.
മലബാർദേവസ്വം ബോർഡ് കണ്ണൂർ ഏരിയ ചെയർമാൻ ടി കെ സുധി, ദേവസ്വം ട്രസ്റ്റിമാരായ രവീന്ദ്രൻ, പൊയിലൂർ, എൻ. പ്രശാന്ത്, കൊട്ടിയൂർ മുൻട്രസ്റ്റി പി. ആർ. ലാലു, കെ. സി. വേണുഗോപാൽ (കൊട്ടിയൂർ ഭക്തജന സമിതി), അസി. കമ്മീഷണർ, ദേവസ്വം എക്സി.ആഫീസർ കെ.നാരായണൻ എന്നിവർ സംബന്ധിച്ചു.