ഫയർമാൻ പരീക്ഷയിൽ കണിച്ചാർ സ്വദേശിക്ക് ഒന്നാം റാങ്ക്

Share our post

കണിച്ചാർ : പി.എസ്.സി. നടത്തിയ സംസ്ഥാന ഫയർമാൻ പരീക്ഷയിൽ കണിച്ചാർ സ്വദേശി എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. കണിച്ചാർ കാളികയത്തെ കൊച്ചുപുരയ്ക്കൽ അലൻ ബേബിയാണ് (26) 82.05 ശതമാനം മാർക്ക് നേടി  വിജയിച്ചത്. പ്രിലിമിനറി പരീക്ഷയിൽ വിജയിച്ച പതിനായിരത്തിലധികം പേരാണ് മെയിൻ പരീക്ഷയെഴുതിയത്.

ഫിസിക്സ് ബിദുദധാരിയായ അലൻ ബേബി പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ എട്ടാം റാങ്കും അസിസ്റ്റന്റ് സെയിൽസ് മെൻ പരീക്ഷ യിൽ 77-ാം റാങ്കും നേടിയിരുന്നു. പി.എസ്.സി. യുടെ എൽ.ഡി.സി. കണ്ണൂർ ലിസ്റ്റിൽ 248-ാം റാങ്കുകാരനാണ്. ഇരിട്ടിയിലെ പ്രഗതി കരിയർ ഗൈഡൻസിൽ നിന്ന് രണ്ട് വർഷമായി കോച്ചിങ് നടത്തിവരികയാണ്. തലശ്ശേരി ബാറിലെ അഭിഭാഷകൻ ബേബി ജേക്കബിന്റെയും വീട്ടമ്മയായ ജെസിയുടെയും മകനാണ്. സഹോദരൻ അലക്സ് ബേബി ഡിഗ്രി വിദ്യാർഥിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!