Connect with us

Kannur

സർക്കാർ ഉദ്യോഗസ്ഥർ പണമോ, പാരിതോഷികമോ ആവശ്യപ്പെട്ടാൽ പരാതിപ്പെടാം

Published

on

Share our post

സർക്കാർ സേവനങ്ങൾ പൊതുജനങ്ങളുടെ അവകാശമാണ്. അത് അകാരണമായി വൈകിപ്പിക്കുന്നതും സേവനങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കും പണം, പാരിതോഷികം എന്നിവ ആവശ്യപ്പെടുന്നതും നൽകുന്നതും ശിക്ഷാർഹമാണ്.

സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064, 8592900900 നമ്പറുകളിലോ വാട്സ് ആപ്പ് നമ്പരായ 9447789100 അറിയിക്കാം.


Share our post

Kannur

പി.പി.ദിവ്യയെ ന്യായീകരിച്ച സി.പി.ഐ നേതാവ് വി.കെ. സുരേഷ്ബാബുവിനെതിരെ നടപടി

Published

on

Share our post

കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച സിപിഐ നേതാവിനെതിരെ നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അം​ഗവും പാർട്ടി ജില്ലാ കൗൺസിൽ അംഗവുമായ വി.കെ. സുരേഷ്ബാബുവിനെതിരെയാണ് സിപിഐ നടപടിയെടുക്കാൻ തീരുമാനിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലയിൽ പ്രതികരണം നടത്തിയതിന് വി.കെ. സുരേഷ്ബാബുവിനെ ശാസിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.

ഒരു പ്രാദേശിക ചാനലിനോട് പ്രതികരിക്കവെയാണ് സുരേഷ് ബാബു വിവാദ പരാമർശം നടത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് വീഡിയോയിൽ പകർത്തിയ ചാനലിലാണ് സുരേഷ്ബാബുവിന്റെ പ്രതികരണം വന്നത്. നവീൻ ബാബുവിന്റെ മരണത്തെക്കാൾ ഭാവിവാഗ്ദാനമായ നല്ല നേതാവിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതിലൂടെ കേരളത്തിനും ജില്ലയ്ക്കും നഷ്ടമായതെന്നായിരുന്നു സുരേഷ്ബാബു പറഞ്ഞത്. ‘നവീൻ ബാബുവിന്റെ മരണത്തെക്കാൾ’ എന്ന പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം.സി.പി.എം നേതാക്കൾ പോലും നടത്താത്ത ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന രോഷം സി.പി.ഐയുടെ താഴെത്തട്ടുമുതൽ അദ്ദേഹത്തിനുനേരേ ഉയർന്നു. മണ്ഡലം കമ്മിറ്റികൾ ശക്തമായി പ്രതിഷേധം ജില്ലാ കൗൺസിലിനെ അറിയിച്ചു. ഇതേത്തുടർന്ന് ജില്ലാ കൗൺസിലിൽ ചൂടേറിയ ചർച്ച നടന്നു. സുരേഷ്ബാബുവിനെ പുറത്താക്കണമെന്നുവരെ അംഗങ്ങൾ ആവശ്യപ്പെട്ടു. ദിവ്യയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് പ്രാദേശിക ചാനലിൽ പ്രതികരണം നടത്തിയതെന്ന് വിമർശനവുമുണ്ടായി.

ജില്ലാ കൗൺസിലിൽ എൻ. ഉഷ, അഡ്വ. പി. അജയകുമാർ എന്നിവർ ശക്തമായ നടപടി ആവശ്യപ്പെട്ടു. മറ്റ് രണ്ട് നേതാക്കൾ ഇതിനെ അനുകൂലിച്ചു. താൻ ഉദ്ദേശിച്ചതല്ല, പറഞ്ഞതെന്ന രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. നടപടി ആവശ്യപ്പെട്ടുള്ള നിർദേശം ജില്ലാ എക്‌സിക്യുട്ടീവ് ചർച്ചചെയ്തശേഷം ശാസിക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനാണ് സുരേഷ്ബാബു. മികച്ച പ്രഭാഷണങ്ങളിലൂടെ പാർട്ടിക്ക് പുറത്തും ജില്ലയിലും ശ്രദ്ധേയനായ നേതാവാണ് സുരേഷ് ബാബു.


Share our post
Continue Reading

Kannur

കൊടും ചൂട് തുടരും

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ‍ഡി​ഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിൽ ഒഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.


Share our post
Continue Reading

Kannur

കാട്ടുപന്നി ആക്രമണം: മൊകേരി പഞ്ചായത്തിൽ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി

Published

on

Share our post

പാനൂർ: മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തല ത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ശ്രീധരൻ മരിച്ച പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് കാട്ടുപന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.

ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, വൈസ് പ്രസിഡന്റ് എം രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.  റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!