എല്ലാ ഇൻഷുറൻസും ഇനി ഒറ്റ പോളിസിയിൽ

ഒറ്റ പോളിസിയിൽത്തന്നെ ലൈഫ്, ഹെൽത്ത്, ആക്സിഡന്റ് തുടങ്ങി എല്ലാ ഇൻഷുറൻസും ലഭ്യമാകുന്ന പദ്ധതിക്ക് ഐ.ആർ.ഡി.എ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ) രൂപം നൽകുന്നു. “ഭീമാ വിസ്താർ’ എന്ന പേരിലാകും പുതിയ പോളിസി ഇറങ്ങുക.
ഇൻഷുറൻസിനൊപ്പം മൂല്യാധിഷ്ഠിത സേവനം ലഭ്യമാക്കാനും ക്ലെയിം മണിക്കൂറുകൾക്കകം തീർപ്പാക്കാനും ആലോച നയുണ്ട്. ഇൻഷുറൻസ് മേഖലയിൽ നിക്ഷേപം ആകർഷിക്കാൻ നിയമഭേദഗതിക്കും നീക്കമുണ്ട്.
പഞ്ചായത്തുതലത്തിലടക്കം എത്തി എല്ലാവർക്കും സേവനം ലഭ്യമാക്കലാണ് ലക്ഷ്യമെന്ന് ഐ.ആർ.ഡി.എ തലവൻ ദേബാശിഷ് പാണ്ഡ പറഞ്ഞു.
ഇതുവഴി മേഖലയിലെ തൊഴിലവസരം ഇരട്ടിയായി ഉയർന്ന് 1.2 കോടിയിൽ എത്തും. ഇൻഷുറൻസ് കമ്പനികളെയും വിതരണക്കാരെയും യോജിപ്പിച്ച് ഭീമാ സുഗം’ എന്ന പേരിൽ പുതിയ പോർട്ടലിന് തുടക്കമിടും.
ക്ലെയിം തീർപ്പാക്കൽ അടക്കമുള്ളവ പോർട്ടലിലൂടെ നിർവഹിക്കാനാകും. ഗ്രാമതലങ്ങളിൽ ഓരോ വീട്ടിലുമെത്തി പ്രചാരണം നൽകാൻ ഭീമാ വാഹക്സ്’ എന്ന പേരിൽ സ്ത്രീകളുടെ തൊഴിൽ വിഭാഗത്തിനും രൂപം നൽകും.
പുതിയ പോർട്ടൽ ജനന- മരണ രജിസ്ട്രിയുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്.