ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്‌സിനു നേരെ കെ.എസ്.ആര്‍.ടി.സി ബസില്‍ അതിക്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത് (32) പിടിയിലായി.