2018-ഉം അമൽ നന്ത്യത്തും പിന്നെ പേരാവൂരും

പേരാവൂർ: മലയാള സിനിമാ ഇൻഡസ്ടിയിൽ എക്കാലത്തെയും മെഗാ ഹിറ്റായ 2018 സിനിമക്ക് പേരാവൂരുമായി വലിയ ബന്ധമുണ്ട്.
സിനിമയുടെ ചായാഗ്രഹണം നിർവഹിച്ച ടീമിലെ ചീഫ് അസോസിയേറ്റ് ക്യാമറമാൻ അമൽ നന്ത്യത്ത് പേരാവൂർ കുനിത്തല സ്വദേശിയാണ്.
26-കാരനായ അമൽ ഇതിനകം നിരവധി മലയാള സിനിമകളിൽ അസോസിയേറ്റ് ക്യാമറമാനായി പ്രവർത്തിച്ചിട്ടുണ്ട്.
സി.ബി.ഐ 5, ദ പ്രീസ്റ്റ്,ഫോറൻസിക്, ഡ്രൈവിങ്ങ് ലൈസൻസ്, ആപ്പ് കൈസെ ഹോ, സോളമൻ, കാർഡ്‌സ്, കുടുക്ക്, നാൻ പെറ്റ മകൻ, കോടതി സമക്ഷം ബാലൻ വക്കീൽ, അണ്ടർ വേൾഡ്, ഒരായിരം കിനാക്കൾ, കുട്ടൻ പിള്ളയുടെ ശിവരാത്രി തുടങ്ങി നിരവധി സിനിമകളിൽ അമൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
അസിസ്റ്റന്റ് ക്യാമറമാനായും അസോസിയേറ്റ് ക്യാമറമാനായും തിളങ്ങിയ അമൽ ചീഫ് അസോസിയേറ്റ് ക്യാമറമാനായാണ് 2018-ൽ തിളങ്ങിയത്.
മലയാള സിനിമാ ചരിത്രത്തിൽ എക്കാലത്തേയും ഹിറ്റായ 2018-ൽ ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി അഖിൽ ജോർജാണ്.
അഞ്ചംഗ ഫോട്ടോഗ്രാഫി ടീമിലെ രണ്ടാമനായ അമൽ സിനിമയുടെ ചീഫ് അസോസിയേറ്റ് ക്യാമറമാനും.
പേരാവൂർ കുനിത്തല മുക്കിലെ വ്യാപാരി മധു എന്ന വിനോദ് നന്ത്യത്തിന്റെയും അനിതയുടെയും മകനാണ് അമൽ.പേരാവൂരിലെ യുവവ്യാപാരിയായ അശ്വിൻ നന്ത്യത്ത് സഹോദരനാണ്.