മഴക്കുമുന്നേ തോടുമൂടിയ പ്രവൃത്തി പുനഃസ്ഥാപിക്കണമെന്ന് ഹൈകോടതി

പാപ്പിനിശ്ശേരി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി തുരുത്തി തോടിന്റെ നീരൊഴുക്ക് തടഞ്ഞ നടപടി മഴക്കുമുന്നേ പുനഃസ്ഥാപിക്കണമെന്ന് ഹൈകോടതി.
ഹൈവേ ബൈപാസ് പ്രവൃത്തിയുടെ ഭാഗമായി തോട് മൂടിയതിനെതിരെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹൈകോടതിയിൽ സമർപ്പിച്ച പരാതിയിലാണ് ഇടക്കാല ഉത്തരവ് ഹൈകോടതി സിംഗിൾ ബെഞ്ചിൽ നിന്നുമുണ്ടായത്.
മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് വെള്ളം മുൻകാലങ്ങളിലെപോലെ ഒഴുകിപ്പോകാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിൽ ദേശീയപാത അധികൃതർക്ക് നിർദേശം നൽകി. പഞ്ചായത്തിന് വേണ്ടി അഡ്വ. പി.യു. ശൈലജൻ ആണ് ഹാജരായത്.