Connect with us

Kannur

അറിയാം കണ്ണൂർ ജില്ലയിലെ കോളേജുകളും കോഴ്സുകളും

Published

on

Share our post

കണ്ണൂർ ജില്ലയിലെ കോളേജുകളും ലഭ്യമാകുന്ന കോഴ്‌സുകളേയും കുറിച്ച് വിശദമായി അറിയാം. 

ഗവ: കോളേജുകള്‍

*കണ്ണൂര്‍ ഗവ. വിമന്‍സ് കോളേജ്: ഹിസ്റ്ററി, ഇക്കണോമിക്സ് (2 ബ്രാഞ്ച്), ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, മാത്സ്, കെമിസ്ട്രി.

* ബ്രണ്ണന്‍ കോളേജ്: മലയാളം, ഫങ്ഷണല്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഹിന്ദി, അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി, സംസ്കൃതം, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, മാത്സ്, ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ബി.ബി.എ, മാത്സ് ഓണേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബികോം.

* ചൊക്ലി ഗവ. കോളേജ് : ബി-കോം, ബി.സി.എ, ഹിസ്റ്ററി.

* പെരിങ്ങോം ഗവ. കോളേജ്: ബി-കോം, മാത്സ്, ഇംഗ്ലീഷ്.

* കുഫോസ് പയ്യന്നൂര്‍ ഫിഷറീസ് കോളേജ്: ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്

 എയ്ഡഡ്

*പയ്യന്നൂര്‍ കോളേജ്: ഇംഗ്ലീഷ്, ഇക്കണോമിക്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫങ്ഷണല്‍ ഹിന്ദി, കെമിസ്ട്രി, മാത്സ്, സുവോളജി, ഫിസിക്സ്, ബോട്ടണി, ബി-കോം, ബി.ബി.എ.

*കോ–ഓപ്പറേറ്റീവ് കോളേജ് മാടായി: ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, മാത്സ്, ബി-കോം, ബി.ബി.എ.

* സയ്യിദ് കോളേജ്, തളിപ്പറമ്പ്: ഹിസ്റ്ററി, അറബിക്, ഇക്കണോമിക്സ്, ഫങ്ഷണല്‍ ഇംഗ്ലീഷ്, മലയാളം, സുവോളജി, മാത്സ്, ബോട്ടണി, ഫോറസ്റ്ററി, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബി-കോം, മള്‍ട്ടിമീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്.

* എസ്.ഇ. എസ് ശ്രീകണ്ഠപുരം: മാത്സ്, കെമിസ്ട്രി, ഫിസിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ബി.ബി.എ, ബി -കോം. അണ്‍എയ്ഡഡ് ബാച്ച്– ബി.സി.എ, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ബി-കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്.

* എസ്.എൻ കോളേജ് കണ്ണൂര്‍: ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മൈക്രോബയോളജി, ബികോം കോ ഓപ്പറേഷന്‍, ബികോം ഫിനാന്‍സ്, ബി.ബി.എ.

* നിർമലഗിരി കോളേജ്: ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, മാത്സ്, കെമിസ്ട്രി, സുവോളജി, ഹോംസയന്‍സ്, ഫിസിക്സ്, ബോട്ടണി, ബി-കോം ഫിനാന്‍സ്.

*പഴശ്ശിരാജ എന്‍.എസ്.എസ് കോളേജ്, മട്ടന്നൂര്‍: ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയന്‍സ്, ബി-കോം ഫിനാന്‍സ്.

*എം.ജി കോളേജ് ഇരിട്ടി: മാത്സ്, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ബി-കോം ഫിനാന്‍സ്, ബി.ബി.എ.

* എൻ.എ.എം കല്ലിക്കണ്ടി: കംപ്യൂട്ടര്‍ സയന്‍സ്, പോളിമര്‍ കെമിസ്ട്രി, മാത്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി-കോം, ബി.ബി.എ (അണ്‍എയ്ഡഡ്).

അണ്‍എയ്ഡഡ്

*കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പട്ടുവം: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബി-കോം.

*കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കൂത്തുപറമ്പ്: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബി-കോം.

*ഗുരുദേവ കോളേജ് മാത്തില്‍: മൈക്രോബയോളജി, കെമിസ്ട്രി, ഫിസിക്സ്, ബയോകെമിസ്ട്രി, ഇംഗ്ലീഷ്, ബി.ബി.എ, ബി.സി.എ, ബികോം ഫിനാന്‍സ്, ബി-കോം കോ – ഓപ്പറേഷന്‍, ബി.ബി.എ (ടി.ടി.എം), മാത്സ്, സൈക്കോളജി, ബി.എസ്.ഡബ്ല്യു.

*ആദിത്യകിരണ്‍ കോളേജ്, കുറ്റൂര്‍: ബി.ബി.എ, ബി.സി.എ, ബി.ബി.എ റിട്ടെയ്ല്‍ മാനേജ്മെന്റ്, ബി-കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി-കോം കോ –ഓപ്പറേഷന്‍.

* സർ സയ്യിദ് കരിമ്പം: കംപ്യൂട്ടര്‍ സയന്‍സ്, മൈക്രോ ബയോളജി, ബയോകെമിസ്ട്രി, ബി-കോം 4 ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, കോ ഓപ്പറേഷന്‍), ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബയോടെക്നോളജി, സൈക്കോളജി, ബി.ബി.എ.

*തളിപ്പറമ്പ് ആര്‍ട്സ് കാഞ്ഞിരങ്ങാട്: ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബി.ബി.എ, കെമിസ്ട്രി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബി-കോം രണ്ട് ബാച്ച് (കോ-ഓപ്പറേഷന്‍, മാര്‍ക്കറ്റിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍).

*ദേവമാത പൈസക്കരി: ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ബി.സി.എ, ബി -കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്), മാത്സ്, ബി.ബി.എ.

*മേരിമാതാ ആലക്കോട്: ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ബി-കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ- ഓപ്പറേഷന്‍) ബി.ബി.എ.

*എം.ജി കോളേജ് ചെണ്ടയാട്: ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബി-കോം (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍), ബി.ടി.ടി.എം.

*ഐ.ടി.എം മയ്യില്‍: ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.ബി.എ രണ്ട് ബാച്ച്, ബി.ബി.എ (ടിടിഎം), ഇംഗ്ലീഷ്, ഫിസിക്സ്, ബി.സി.എ,

*ചിൻമയ ചാല: ബി.ബി.എ, ബി.സി.എ, ബയോടെക്നോളജി, ബി-കോം, ഇംഗ്ലീഷ്.

*ഡോണ്‍ബോസ്കോ അങ്ങാടിക്കടവ്: ഇംഗ്ലീഷ്, മാത്സ്, സൈക്കോളജി, ബി.എസ്.ഡബ്ല്യു, ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.ബി.എ, ബി.സി.എ.

*സെന്റ് ജോസഫ്സ് കോളേജ് പിലാത്തറ: ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ -ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.എസ്.ഡബ്ല്യു, ഇംഗ്ലീഷ്, സൈക്കോളജി, മാത്സ്, ബി.സി.എ, ബി.ബി.എ.

*എം.ഇ.എസ് നരവൂര്‍: കംപ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ 2 ബാച്ച്, ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍).

*സിഗ്ബ ഇരിക്കൂര്‍: ബി-കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍), സൈക്കോളജി, ജ്യോഗ്രഫി, ഇംഗ്ലീഷ്, ബി.സി.എ, ബി.ബി.എ.

*ഔവർ കോളേജ് തിമിരി: ബയോ ഇന്‍ഫര്‍മാറ്റിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ബി-കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ -ഓപ്പറേഷന്‍), ബി.സി.എ, ബി.ബി.എ, ബി.എ ഇംഗ്ലീഷ്.

*ആംസ്റ്റക് കല്യാശേരി: ഇംഗ്ലീഷ്, ബി.ബി.എ, ഫിസിക്സ്, ബി.സി.എ, ബി -കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്).

*പിലാത്തറ കോ–ഓപ്പറേറ്റീവ് കോളേജ്: കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.ബി.എ 2 ബാച്ച്.

*മൊറാഴ കോ ഓപ്പറേറ്റീവ് കോളേജ്: കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, സൈക്കോളജി, ബി.സി.എ, ബി.ബി.എ, ബി -കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ- ഓപ്പറേഷന്‍, ഫിനാന്‍സ്).

*വാദിഹുദ വിളയാങ്കോട് : ഫിസിക്സ്, സൈക്കോളജി, ബി.സി.എ, ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍).

* ഇ.എം.എസ് മെമ്മോറിയല്‍ വള്ളിത്തോട്: ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബി-കോം.

*കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പിണറായി ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബി-കോം.

*നവജ്യോതി ചെറുപുഴ : ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബി.ബി.എ, ബി.സി.എ, ബി -കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്).

*നെഹർ കാഞ്ഞിരോട്: ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബി.സി.എ, ബി.ബി.എ , ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്).

*നെസ്റ്റ് കരിവെള്ളൂര്‍: ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍), ഇംഗ്ലീഷ്, ബി.സി.എ, ബി.ബി.എ.

* കോൺകോഡ് മുട്ടന്നൂര്‍: ബി-കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ- ഓപ്പറേഷന്‍), ഇംഗ്ലീഷ്, ബി.സി.എ, ബി.ബി.എ.

*എം.എം. കാരക്കുണ്ട്: ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.ബി.എ 2 ബാച്ച്, ബി.ടി.ടി.എം.

*ഡിപോൾ കാക്കയങ്ങാട്: ബി.സി.എ, ബി -കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്), ഇക്കണോമിക്സ്, ഇംഗ്ലീഷ്.

*ശ്രീനാരായണ ഗുരു വീര്‍പ്പാട്: കെമിസ്ട്രി, ബി.ബി.എ, ബി -കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്).

*ശ്രീനാരായണ ഗുരു തോട്ടട: ജിയോളജി, ഫിസിക്സ്, ബി.സി.എ, ബി -കോം.

*എ.ഡബ്ല്യു.എച്ച് പയ്യന്നൂര്‍: സൈക്കോളജി.

*ഐ.ഐ.എച്ച്ടി തോട്ടട: കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്.

*കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ചോനാടം: ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ്.

*ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, പിലാത്തറ: കര്‍ണാടിക് മ്യൂസിക്, ഭരതനാട്യം

 


Share our post

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!