എടൂരിലെ കോൺഗ്രസ് ഭവൻ ഉദ്ഘാടനം ശനിയാഴ്ച

ഇരിട്ടി : ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് വേണ്ടി എടൂരിൽ നിർമിച്ച കോൺഗ്രസ് ഭവൻ ശനിയാഴ്ച രാവിവെ 11-ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകൻ എം.പി ഉദ്ഘാടനം ചെയ്യും. 28 ലക്ഷം രൂപ ചെലവിൽ 1167 സ്‌ക്വയർഫീറ്റിൽ നിർമിച്ച ഓഫീസിൽ മിനി ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മീറ്റിങ് ഹാൾ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുമെന്നും കോൺഗ്രസ് നേതാക്കളയ ജോഷി പാലമറ്റം, ഡി.സി.സി. സെക്രട്ടറി വി.ടി. തോമസ്, അരവിന്ദൻ അക്കാനിശ്ശേരി, ബെന്നി കൊച്ചുമല എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.