ലഘു വ്യവസായ യോജന വായ്പക്ക് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ നടപ്പാക്കുന്ന ലഘു വ്യവസായ യോജന പദ്ധതിക്കു കീഴിൽ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി നാലു ലക്ഷം രൂപയാണ് വായ്പ. അപേക്ഷകർ 18നും 55നും ഇടയിൽ പ്രായമുള്ളവരാകണം. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയരുത്. ആറു ശതമാനം പലിശ നിരക്കിൽ വായ്പാ തുക 60 തുല്യ മാസഗഡുക്കളായി തിരിച്ചടക്കണം. വായ്പാ തുകക്ക് കോർപറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപറേഷന്റെ കണ്ണൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2705036, 9400068513.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!