തോലമ്പ്രയിലെ അനിലിന് വേണം സുമനസ്സുകളുടെ സഹായം

മാലൂർ : തോലമ്പ്ര കൈപ്പേങ്ങാട്ട് കാവിന് സമീപം കാര്യത്ത് അനിൽ വൃക്കരോഗ ചികിത്സയ്ക്കായി സഹായം തേടുന്നു. കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. വൃക്കമാറ്റിവെക്കലാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. വൃക്ക ദാനം ചെയ്യാമെന്ന് കുടുംബത്തിലെ ഒരംഗം ഉറപ്പുനൽകിയിട്ടുണ്ട്.
വൃക്കമാറ്റിവെക്കലിനും തുടർചികിത്സയ്ക്കും ഭാരിച്ച ചെലവ് വരും. കുടുംബത്തിന് ഇത്രയും ഭീമമായ തുക കണ്ടെത്താനാവാത്ത സ്ഥിതിയാണ്. എൻ. സഹദേവൻ ചെയർമാനും ഒ. ദിനേശൻ കൺവീനറുമായി നാട്ടുകാർ അനിൽ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സഹായങ്ങൾ കേരള ഗ്രാമീൺ ബാങ്ക് തൃക്കടാരിപ്പൊയിൽ ശാഖയിലെ അക്കൗണ്ട് നമ്പർ: 40498 101034314 (IFS Code: KLGB0040498) എന്ന അക്കൗണ്ടിലേക്കൊ 9526308775 എന്ന ഗൂഗിൾ പേ നമ്പറിലേക്കോ അയക്കാവുന്നതാണ്.