Connect with us

MATTANNOOR

മട്ടന്നൂരിൽ ഗതാഗത പരിഷ്കരണം ഇന്ന് മുതൽ; പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ

Published

on

Share our post

മട്ടന്നൂർ : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് 25 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നഗരസഭാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റി രണ്ടാഴ്ച കഴിഞ്ഞ് നിയന്ത്രണങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തും. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് അഭ്യർഥിച്ചു.

പ്രധാന നിയന്ത്രണങ്ങൾ

  • ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കടകളിൽ ചരക്കുലോറികൾ രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ 5.30 വരെയും സാധനങ്ങൾ ഇറക്കുന്നതും കയറ്റുന്നതും ഒഴിവാക്കണം
  • തലശ്ശേരി റോഡിലെ ഓട്ടോകൾ സീബ്രാലൈനിന് പിറകിൽ പാർക്കുചെയ്യണം. ഓട്ടോറിക്ഷകളുടെ എണ്ണം പരമാവധി 25 ആക്കി നിജപ്പെടുത്തി. അതിനുശേഷം വരുന്ന ഓട്ടോകൾ പ്രഭാഫാർമസി ലെയിനിലും ബസ് സ്റ്റാൻഡ് ലെയിനിലും പാർക്ക് ചെയ്യണം.
  • ബസ് സ്റ്റാൻഡിലേക്ക് കടക്കുന്ന ഇടതുഭാഗത്ത് ഇരുചക്രവാഹനങ്ങൾ മാത്രം 10 മിനിട്ട്‌ പാർക്ക് ചെയ്യാം. മറ്റു വാഹനങ്ങൾ മുന്നോട്ടുപോയി നഗരസഭയുടെയും സ്വകാര്യ വ്യക്തിയുടെയും പാർക്കിങ് മൈതാനത്ത് നിർത്തണം.
  • ബസ് സ്റ്റാൻഡിന് പിറകിലെ വഴിയിൽ പാർക്കിങ് പൂർണമായി നിരോധിച്ചു. വാഹനങ്ങൾ നഗരസഭയുടെ വ്യാപാരസമുച്ചയത്തിന് അടിയിൽ മാത്രമേ പാർക്ക് ചെയ്യാവൂ.
  • മലബാർ പ്ലാസ കോംപ്ലക്സിനും നഗരസഭാ വ്യാപാരസമുച്ചയത്തിനും ഇടയിലുള്ള വഴിയിൽ വാഹനങ്ങൾ പാർക്കുചെയ്യരുത്.
  • പ്രഭാ ഫാർമസി മുതലുള്ള ഓട്ടോപാർക്കിങ് കംഫർട്ട് സ്റ്റേഷന് സമീപം അവസാനിക്കേണ്ടതും യാത്രക്കാരെ കയറ്റി മത്സ്യമാർക്കറ്റ് വഴി കണ്ണൂർ റോഡിലേക്ക് പ്രവേശിക്കേണ്ടതുമാണ്.
  • തലശ്ശേരി റോഡിൽ പാർക്കുചെയ്യുന്ന ആംബുലൻസുകൾ അവിടെനിന്ന് മാറി കനാൽ റോഡിൽ പാർക്ക് ചെയ്യണം
  • മിഷൻ ആസ്പത്രി മുതൽ ശിവപുരം റോഡുവരെ ഇടതുവശം ഒരു വാഹനവും പാർക്ക് ചെയ്യരുത്. പകരം, ആംബുലൻസ് നിർത്തിയിടുന്ന സ്ഥലത്ത് 15 മിനിട്ട്‌ മാത്രം പാർക്ക് ചെയ്യാം.
  • ഗവ. ആസ്പത്രി റോഡിൽ തലശ്ശേരി റോഡിൽനിന്ന് ആസ്പത്രിഭാഗത്തേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യ ചെറുവാഹനങ്ങൾക്ക് 15 മിനിട്ട്‌ പാർക്ക് ചെയ്യാം.
  • ഇരിട്ടി റോഡിൽ മത്സ്യമാർക്കറ്റിന് മുൻവശം ഇരുചക്രവാഹനങ്ങൾ മാത്രമേ പാർക്കുചെയ്യാവൂ. മറ്റു വാഹനങ്ങൾ റോഡിന്റെ വലതുവശം പാർക്ക് ചെയ്യണം.
  • സ്വകാര്യവാഹനങ്ങളുടെ പാർക്കിങ്ങിന് ഗവ. ആസ്പത്രിക്ക് സമീപത്തെ സ്വകാര്യ പാർക്കിങ് മൈതാനം, അങ്കണവാടിക്ക് സമീപത്തെ നഗരസഭയുടെ പാർക്കിങ് സ്ഥലം, നിർദിഷ്ട പഴം-പച്ചക്കറി മാർക്കറ്റ് പരിസരം, ഐ മാളിന് സമീപമുള്ള സ്വകാര്യ പാർക്കിങ് സ്ഥലം, കണ്ണൂർ റോഡിൽ വില്ലേജ് ഓഫീസിന് സമീപം തുടങ്ങുന്ന സ്വകാര്യ പാർക്കിങ് സ്ഥലം എന്നിവ ഉപയോഗിക്കാം.
  • പോലീസിന്റെ സി.സി.ടി.വി. ക്യാമറകൾ വഴി നിരീക്ഷിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.

Share our post

MATTANNOOR

മട്ടന്നൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം കൈക്കലാക്കി ജീവനക്കാരൻ വിദേശത്തേക്ക് കടന്നതായി പരാതി

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂരിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിതര ധനകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരനായ ഇരിട്ടി കീഴൂർ സ്വദേശി എം.അമർനാഥ് (32) ലോൺ അടവിലേക്ക് ഇടപാടുകാർ ഏൽപിച്ച തുകയായ 20 ലക്ഷം രൂപയുമായി അബുദാബിയിലേക്ക് കടന്നത്. കഴിഞ്ഞ ഡിസംബർ 31ന് കണ്ണൂർ എയർപോർട്ട് വഴി കടന്നതായാണ് മട്ടന്നൂർ പൊലീസിന് വിവരം ലഭിച്ചത്. ഫിനാൻ സ് കമ്പനിയുടെ മാനേജരുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് മരണം

Published

on

Share our post

മട്ടന്നൂർ: ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഉളിക്കൽ കാലാങ്കി കയോന്ന് പാറയിലെ കെ.ടി ബീന, ബി.ലിജോ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കെ.ടി ആൽബിൻ , കെ. ടി തോമസ് എന്നിവരെ ശ്രീചന്ദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

MATTANNOOR

പഴശ്ശി പദ്ധതി കനാൽ ഇന്ന് വെള്ളം തുറന്ന് വിടും

Published

on

Share our post

മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാൽ വഴി തിങ്കളാഴ്ച വെള്ളം തുറന്ന് വിടും.പദ്ധതി പ്രദേശത്ത് നിന്ന്‌ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ വഴി എലാങ്കോട് വരെയുമാണ് വെള്ളം ഒഴുക്കി വിടുക.പിന്നാലെ ബ്രാഞ്ച് കനാൽ വഴിയും വെള്ളം ഒഴുക്കും. കനാൽവഴി വെള്ളം എത്തുന്നതിനാൽ കനാലിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!