Kannur
മലബാറിലെ പത്ത് സ്റ്റേഷനുകളിൽ പാർസൽ സംവിധാനം റെയിൽവേ നിർത്തുന്നു

പയ്യന്നൂർ: മലബാറിലെ 10 റെയിൽവേ സ്റ്റേഷനുകളിലെ പാർസൽ അയക്കുന്ന സംവിധാനത്തിന് റെയിൽവേയുടെ ചുവപ്പുസിഗ്നൽ. മംഗളൂരുവിനും പാലക്കാടിനുമിടയിലുള്ള സ്റ്റേഷനുകളിലെ പാർസൽ സംവിധാനം നിർത്തിയതു സംബന്ധിച്ച ദക്ഷിണ റെയിൽവേ കമേഴ്സ്യൽ മാനേജറുടെ സർക്കുലർ ചൊവ്വാഴ്ചയാണ് വിവിധ സ്റ്റേഷനുകളിൽ ലഭിച്ചത്.
മംഗളൂരു ആരക്കോണം, കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്, ചെറുവത്തൂർ, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, കണ്ണപുരം, മാഹി, കോഴിക്കോട് ജില്ലയിൽ വടകര, കൊയിലാണ്ടി, മലപ്പുറത്ത് കുറ്റിപ്പുറം, പാലക്കാട് പട്ടാമ്പി എന്നീ സ്റ്റേഷനുകളിലെ പാർസൽ അയക്കുന്ന സംവിധാനമാണ് നിർത്താൻ തീരുമാനിച്ചത്.
കാഞ്ഞങ്ങാട്, പയ്യന്നൂർ, വടകര, കുറ്റിപ്പുറം, പട്ടാമ്പി സ്റ്റേഷനുകളിൽ നിരവധി പാർസലുകൾ ഉള്ള സ്റ്റേഷനുകളാണ്. പാർസൽ സംവിധാനം ജില്ലകളുടെ ആസ്ഥാന സ്റ്റേഷനുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് സൂചനയുണ്ട്.
ഈ സ്റ്റേഷനുകളിലെ പാർസൽ സർവിസ് പൂട്ടുന്നതോടെ സ്ഥിരമായി സാധനങ്ങൾ അയക്കാൻ വരുന്നവർ ദുരിതത്തിലാവും. ഇതുകൂടാതെ പാർസൽ സർവിസിനെ ആശ്രയിച്ച് ജീവിക്കുന്ന പോർട്ടർമാരും പട്ടിണിയിലാവും. പയ്യന്നൂർ സ്റ്റേഷനിൽനിന്ന് 35 വർഷമായി മത്സ്യവും ഞണ്ടും കയറ്റി അയക്കുന്നവരുണ്ട്. ഇവർ ഇനി എന്തുചെയ്യും എന്ന ചോദ്യമുയരുന്നു.
പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രം, ഏഴിമല നാവിക അക്കാദമി തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളും പാർസൽ അയക്കുന്നത് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ്. ഇത് നിർത്തലാക്കുന്നതോടെ ഈ സ്ഥാപനങ്ങളും പ്രതിസന്ധിയിലാവും.
വിവിധ റെയിൽവേ സ്റ്റേഷനുകളെ കേന്ദ്ര സർക്കാർ അമൃത് ഭാരത് സ്റ്റേഷനാക്കി ഉയർത്തി പുതിയ പദ്ധതികൾക്ക് പച്ചക്കൊടി കാണിക്കുമ്പോഴാണ് റെയിൽവേ കച്ചവട വിഭാഗത്തിന്റെ ഭാഗത്തുനിന്ന് അവഗണനകൾ ആവർത്തിക്കുന്നത്.
എ ക്ലാസ് പദവിയുള്ളതാണ് പയ്യന്നൂർ സ്റ്റേഷൻ. കണ്ണൂർ ജില്ലയിൽ കണ്ണൂർ കഴിഞ്ഞാൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വരുമാനത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്കിലും, അടിസ്ഥാനസൗകര്യത്തിൽ ഏറെ പിന്നിലാണ്. വർഷത്തോളമായി ജീവനക്കാരുടെ കുറവ് പറഞ്ഞ് റെയിൽവേ സ്റ്റേഷനിലെ അന്വേഷണകേന്ദ്രം പൂട്ടി.
റെയിൽവേ അധികൃതർ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് റെയിൽവേ സ്റ്റേഷനിലെ അന്വേഷണകേന്ദ്രം തുറക്കാമെന്ന വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. റിസർവേഷൻ കൗണ്ടർ രാവിലെ എട്ട് മുതൽ രണ്ടുവരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
കോവിഡിന് മുമ്പ് ഈ കൗണ്ടർ രാത്രി എട്ടുവരെ പ്രവർത്തിച്ചതായിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളും അധികൃതരും സംഘടനകളും തയാറാവണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഇതിനിടയിലാണ് മറ്റൊരു സംവിധാനം കൂടി ഇല്ലാതാവുന്നത്.
Kannur
തളിപ്പറമ്പിൽ ഹാഷിഷ് ഓയിലുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


തളിപ്പറമ്പ് : തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ സഹിതം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്ദുൽ നാസർ (35) ആണ് പിടിയിലായത്.മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിലുമായിഅബ്ദുൽ നാസർ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് 2.460 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരി ശോധനയിൽ ഇയാൾ അറസ്റ്റിലായത്. എസ്.ഐ കെ.വി സതീശൻ, ഗ്രേഡ്. എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.
Kannur
റവന്യൂ റിക്കവറി അദാലത്ത്


കണ്ണൂര്‍: റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും.2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം.അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല.
Kannur
ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ


കണ്ണൂർ: സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കണ്ണൂർ ജില്ലയിൽ രണ്ട് ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ (ഡിഎഫ്ഇഒസി) സ്ഥാപിച്ചു. കണ്ണൂർ ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407547, ആറളം ഡിഎഫ്ഇഒസി ഫോൺ നമ്പർ 9188407546.ഇത് കൂടാതെ വനം വകുപ്പ് ആസ്ഥാനത്ത് സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്ററും ഫോറസ്റ്റ് കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം തിരുവനന്തപുരം-ടോൾ ഫ്രീ നമ്പർ 1800425473. സ്റ്റേറ്റ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ: 9188407510, 9188407511.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്