നവകേരളം ശില്പശാലയും വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും

കോളയാട് : നവകേരളം കര്‍മ്മ പദ്ധതി രണ്ട് ശില്പശാലയും, കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ മുന്നോടിയായി കോളയാട് പഞ്ചായത്ത് “വലിച്ചെറിയല്‍ മുക്ത പഞ്ചായത്ത്” പ്രഖ്യാപനവും നടന്നു. പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അധ്യക്ഷനായി.
നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായി. പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത് പദ്ധതി വിശദീകരണം നടത്തി. പതിനഞ്ച് വാർഡുകളിലും രണ്ടു തവണ പൊതു ശുചീകരണം നടത്തി വാർഡ് പ്രഖ്യാപനം നടന്നു. പത്ത് ടൺ മാലിന്യം ക്ളീൻ കേരളക്ക് കൈമാറി.
സ്ഥിരം സമിതി അധ്യക്ഷരായ ഉമാദേവി, ടി. ജയരാജൻ, അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, വി.ഇ.ഒ വിപിൻദാസ്, പഞ്ചായത്തംഗം കെ.വി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.