Connect with us

Kerala

പ​ര​മാ​വ​ധി വേ​ഗം 50 മതി, ജി.പി.എസ് സംവിധാനം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശം

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ, സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. പ​ര​മാ​വ​ധി വേ​ഗം 50 കി​ലോ​മീ​റ്റ​റി​ൽ നി​ജ​പ്പെ​ടു​ത്തി​യ സ്പീ​ഡ് ഗവർണറുകൾ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്കി. സ്കൂ​ൾ മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി മ​ണി​ക്കൂ​റി​ൽ 30 കി​ലോ​മീ​റ്റ​ർ വേ​ഗത്തിൽ മാത്രമേ സഞ്ചരിക്കാവൂ. മ​റ്റ് റോ​ഡു​ക​ളി​ൽ പ​ര​മാ​വ​ധി 50 കി​ലോ​മീ​റ്റർ.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​നോ അ​മി​ത​വേ​ഗ​ത്തി​നോ അ​പ​ക​ട​ക​ര​മാ​യി വാ​ഹ​ന​മോ​ടിച്ചതിനോ മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കോ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രാ​ക​രു​ത് വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ എന്ന് നിർദേശത്തിൽ പറയുന്നു. വാ​ഹ​ന​ങ്ങ​ളി​ൽ ജിപിഎ​സ്​ സം​വി​ധാ​നം ഉറപ്പാക്കണം. ഇ​വ സു​ര​ക്ഷ മി​ത്ര സോ​ഫ്​​റ്റ്​​വെ​യ​റു​മാ​യി നിർബന്ധമായി ബ​ന്ധി​പ്പി​ച്ചിരിക്കണം. സ്കൂ​ൾ മാ​നേ​ജ്മെ​ൻറി​നും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ‘വി​ദ്യാ വാ​ഹ​ൻ’ എ​ന്ന മൊ​ബൈ​ൽ ആ​പ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് ​മു​മ്പ്​ ത​ന്നെ വാ​ഹ​ന​ത്തി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക്ക​ണം. വാ​തി​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ന് തു​ല്യ​മാ​യ ഡോ​ർ അ​റ്റ​ൻ​ഡ​ർ​മാ​ർ എ​ല്ലാ സ്കൂ​ൾ ബസ്സി​ലും വേ​ണം. സീ​റ്റി​ങ്​ ക​പ്പാ​സി​റ്റി അ​നു​സ​രി​ച്ച് മാ​ത്ര​മേ കു​ട്ടി​ക​ളെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​വൂ. 12 വ​യ​സ്സി​ന് താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ ഒ​രു സീ​റ്റി​ൽ ര​ണ്ടു​പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാം.

ഓ​രോ ട്രി​പ്പി​ലും യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ളു​ടെ പേ​ര്, ക്ലാ​സ്, അ​ഡ്ര​സ്സ് ബോ​ർ​ഡി​ങ്​ പോ​യ​ൻ​റ് , ര​ക്ഷാ​ക​ർ​ത്താ​വി​ന്റെ പേ​ര്, വി​ലാ​സം, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ലി​സ്റ്റ് ലാ​മി​നേ​റ്റ് ചെ​യ്ത് വാ​ഹ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലും എ​ല്ലാ കു​ട്ടി​ക​ളു​ടെ​യും യാ​ത്രാ മാ​ർ​ഗ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം. ഇ​വ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പൊലീസ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഹാ​ജ​രാ​ക്ക​ണമെന്നും നിർദേശത്തിൽ പറയുന്നു.

വാ​ഹ​ന​ത്തി​ന്റെ പി​റ​കി​ൽ വാ​ഹ​ന​ത്തി​ന്റെ സീ​റ്റി​ങ്​ ക​പ്പാ​സി​റ്റി രേ​ഖ​പ്പെ​ടു​ത്ത​ണം. സ്കൂ​ളി​ൻറെ പേ​രും ഫോ​ൺ ന​മ്പ​റും വാ​ഹ​ന​ത്തി​ൻറെ ഇ​രു​വ​ശ​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഓ​രോ വാ​ഹ​ന​ത്തി​ലും ഒ​രു അ​ധ്യാ​പ​ക​നെ​യോ അ​ന​ധ്യാ​പ​ക​നെ​യോ റൂ​ട്ട് ഓ​ഫി​സ​റാ​യി നി​യോ​ഗി​ക്ക​ണം.

ഡ്രൈ​വ​ർ​ക്ക് കു​റ​ഞ്ഞ​ത് 10 വ​ർ​ഷ​ത്തെ​യെ​ങ്കി​ലും ഡ്രൈ​വി​ങ്​ പ​രി​ച​യം വേ​ണം. പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക്ക് അ​ത്യാ​വ​ശ്യ​മാ​യ എ​ല്ലാ മ​രു​ന്നു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് സൂ​ക്ഷി​ക്ക​ണം. വാ​ഹ​ന​ത്തി​ന​ക​ത്ത് ഫ​യ​ർ എ​ക്സ്റ്റി​ങ്ങ്യൂ​ഷ​ർ എ​ല്ലാ​വ​ർ​ക്കും കാ​ണാ​വു​ന്ന രീ​തി​യി​ലും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ എ​ളു​പ്പ​ത്തി​ൽ എ​ടു​ത്ത്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലും ഘ​ടി​പ്പി​ക്ക​ണം.

വാ​ഹ​ന​ത്തി​ന്റെ പി​റ​കി​ൽ ചൈ​ൽ​ഡ് ലൈ​ൻ (1098) പൊ​ലീ​സ് (100) ആം​ബു​ല​ൻ​സ് (102) ഫ​യ​ർ​ഫോ​ഴ്സ് (101), ബ​ന്ധ​പ്പെ​ട്ട മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഓ​ഫി​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ന്നി​വ​രു​ടെ ഫോ​ൺ ന​മ്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്ക​ണമെന്നും നിർദേശത്തിൽ പറയുന്നു.


Share our post

Kerala

തദ്ദേശ ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം, 15 സീറ്റുകൾ; 13 ഇടത്ത് യു.ഡി.എഫ്,എസ്.ഡി.പി.ഐ 1

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുന്നേറ്റം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും ജയിച്ചു.മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. വിപിൻ കരുവാടൻ 397 വോട്ടുകൾക്കാണ് വിജയിച്ചത്. മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് പ്രതിനിധി മേരിക്കുട്ടി ചാക്കോ വിജയിച്ചു. പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. സിപിഐ അംഗം രാജിവച്ചതിനെ തുടർന്നാണ് പായിപ്രയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്. യുഡിഎഫ് സ്ഥാനാർത്ഥി സുജാത ജോൺ 162 വോട്ടുകൾക്ക് വിജയിച്ചു.

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് 10-ാം ൃവാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർത്ഥി അമൽ രാജ് 162 വോട്ടുകൾക്ക് വിജയിച്ചു. യുഡിഎഫ് അംഗം കൂറുമാറി അയോഗ്യനായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.കോട്ടയം രാമപുരം പഞ്ചായത്തിലെ ഏഴാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടിആർ രജിത വിജയിച്ചു. യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ മോളി ജോഷിയെ 235 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.

ഇടുക്കി വാത്തിക്കുടി പഞ്ചായത്ത്‌ ദൈവം മേട് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫിലെ ബീന ബിജു ഏഴു വോട്ടുകൾക്ക് ജയിച്ചു. ഇതോടെ ഇരുമുന്നണികൾക്കും ഒൻപത് സീറ്റ്‌ വീതമായി. നിലവിൽ യുഡിഎഫ് ആണ് പഞ്ചായത്ത്‌ ഭരിക്കുന്നത്.

പത്തനംതിട്ട നഗരസഭ പതിനഞ്ചാം വാർഡ് ഇടതുമുന്നണി നിലനിർത്തി. ബിജിമോൾ മാത്യു ആണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ഗ്യാലക്സി വാർഡിൽ എൽഡിഎഫ് വിജയിച്ചു.

കൊട്ടാരക്കര നഗരസഭയിൽ കല്ലുവാതുക്കൽ വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സാം 193 വോട്ടിന് വിജയിച്ചു. സിറ്റിങ് സീറ്റ് എൽഡിഎഫ് നിലനിർത്തുകയായിരുന്നു.

തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. തിരുവനന്തപുരം ശ്രീവരാഹം വാർഡ് എൽഡിഎഫ് നിലനിർത്തി. 12 വോട്ടിന് സിപിഐ സ്ഥാനാർഥി വി.ഹരികുമാറിന് ജയം.

തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് നിലനിർത്തി. 48 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചു. 2020 ൽ നടന്ന തിരഞ്ഞെടുപ്പിൽ 173 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചിരുന്നത്. ആലപ്പുഴ മുട്ടാർ പഞ്ചായത്ത് മിത്രക്കരി ഈസ്റ്റിൽ യുഡിഎഫിന് ജയം. ബിൻസി ഷാബു വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ജീവി സ്കൂൾ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു.

കോഴിക്കോട് പുറമേരി പഞ്ചായത്തിലെ കുഞ്ഞല്ലൂർ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പുതിയോട്ടിൽ അജയനാണു വിജയിച്ചത്. 20 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത്.

കൊല്ലം ഇടമുളയ്ക്കൽ പഞ്ചായത്ത് പടിഞ്ഞാറ്റിൻകര വാർഡ് യുഡിഫ് നിലനിർത്തി. യുഡിഫ് സ്ഥാനാർത്ഥി ഷീജ ദിലീപ് 28 വോട്ടിന് വിജയിച്ചു. കാസർകോട് കോടോംബേളൂർ പഞ്ചായത്ത് അയറോട്ട് വാർഡ് യുഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ സൂര്യ ഗോപാലൻ വിജയിച്ചു.
ഉപതിരഞ്ഞെടുപ്പ് നടന്ന പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ വാര്‍ഡില്‍ എസ്ഡിപിഐയ്ക്ക് മിന്നും ജയം. സിപിഎമ്മിന്റെയും യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 226 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറ വിജയിച്ചിരിക്കുന്നത്. ആകെ പോള്‍ ചെയ്ത 1,309 വോട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി എന്‍ സീമക്ക് 448 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സബീന കരീമിന് 148 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിയായ അജയകുമാറിന് 39 വോട്ടുമാണ് ലഭിച്ചത്. പുലിപ്പാറയിലെ വിജയത്തോടെ പഞ്ചായത്തിലെ എസ്ഡിപിഐ അംഗങ്ങളുടെ എണ്ണം മൂന്നായി വര്‍ധിച്ചു


Share our post
Continue Reading

Kerala

കാലുകളിലെ ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; ഇവ ശരീരം തരുന്ന ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്

Published

on

Share our post

വേദന, നീർവീക്കം മുതലായ കാലുകളിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ ആരോഗ്യത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളാകാം. ഇവ നേരത്തെ മനസിലാക്കിയാൽ രോഗം വഷളാകുന്നതിന് മുൻപ് ചികിത്സ തേടാൻ സാധിക്കും

കണങ്കാൽ വേദന

യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം കണങ്കാലിൽ വേദന ഉണ്ടാകുന്നത്. പിന്നീട് സന്ധിവാതത്തിലേക്ക് ഇത് നയിച്ചേക്കാം.വിറ്റാമിൻ ഡിയുടെ കുറവും കണങ്കാൽ വേദനക്ക് കാരണമാണ്, വിറ്റാമിൻ ഡിയുടെ അപര്യാപ്തത അസ്ഥികളെ ദുർബലമാക്കും സന്ധിവേദനയ്ക്കുള്ള സാധ്യതയും സ‍ൃഷ്ട്ക്കും.

ഉപ്പൂറ്റി വേദന

ശരീരത്തിലെ കാൽസ്യം, വിറ്റാമിൻ ഡി, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവമാണ് ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നതിന് കാരണം. സ്ഥിരമായി ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കേണ്ടതാണ്.

പാദങ്ങളിലെ തണുപ്പ്

അയഡിൻ കുറവിന്റെയോ വിളർച്ചയുടെയോ ലക്ഷണങ്ങളാണ് ചൂട് സമയത്തും പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം. രക്തത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതു മൂലം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുളള ഓക്‌സിജൻ വിതരണം കുറയുവാനുള്ള കാരണം ആകുന്നു ഇതും പാദത്തിൽ തണുപ്പും മരവിപ്പും ഉണ്ടാകാൻ കാരണമാകുന്നു.

കാലുകളില്‍ ഇടയ്ക്കിടെ മസില്‍ കയറുന്നത്

വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റിമിനാണ് ബി 12.

ഉപ്പൂറ്റിയിലെ വിണ്ടുകീറല്‍

ഇരുമ്പിന്റെ കുറവ്, ഒമേഗ-3 കുറവ്, വിറ്റാമിന്‍ ബി3, ബി7 എന്നിവയുടെ കുറവാണ് ആഴത്തിലുള്ളതോ, വേദനാജനകമോ, ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആയ ഉപ്പൂറ്റിയിലെ വിണ്ടുകീറൽ സൂചിപ്പിക്കുന്നത്.


Share our post
Continue Reading

Kerala

പ്ലസ് വൺ ഹാൾടിക്കറ്റിൽ തെറ്റ്: പുതിയത് ഡൗൺലോഡ് ചെയ്യണം

Published

on

Share our post

ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷ ഹാൾടിക്കറ്റിൽ രജിസ്‌റ്റർ നമ്പരിൽ തെറ്റുള്ളതിനാൽ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിപ്പ്. ഫെബ്രുവരി 22ന് (ശനിയാഴ്ച) hseportal ൽ നിന്ന് ഡൗൺലോഡ് ചെയ്ത ഹാൾ ടിക്കറ്റിൽ ആണ് രജിസ്റ്റർ നമ്പർ തെറ്റിയിട്ടുള്ളത്.വിദ്യാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തു നല്കിയിട്ടുണ്ടെങ്കിൽ അത് പ്രിൻസിപ്പൽമാർ തിരിച്ചു വാങ്ങി പുതിയ ഹാൾടിക്കറ്റ് റീജനറേറ്റ് ചെയ്ത് നൽകണമെന്ന് ജോയിന്റ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.ഇപ്പോൾ hseportal ൽ ലഭ്യമാകുന്നതും ഹാൾടിക്കറ്റുകൾ കൃത്യമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!