ജീവനക്കാർ വീടുകളിൽ നിന്ന് മാലിന്യവുമായെത്തി സെക്രട്ടേറിയറ്റിൽ തള്ളുന്നു; കർശന നടപടിയെന്ന് സർക്കാർ

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ തങ്ങളുടെ വീടുകളിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളുന്നതായി കണ്ടെത്തല്‍. മഴക്കാലത്തിന് മുന്നോടിയായി സെക്രട്ടേറിയല്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ജീവനക്കാര്‍ വീടുകളില്‍ നിന്ന് മാലിന്യം കൊണ്ടുവന്ന് ഇവിടെ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില ജീവനക്കാര്‍ വരുമ്പോള്‍ സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായിട്ടാണ് എത്തുന്നതെന്നും കണ്ടെത്തുകയുണ്ടായി.
ഇത്തരത്തില്‍ വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റില്‍ തള്ളിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍.
സെക്രട്ടേറിയറ്റിലെ വേസ്റ്റ് ബിന്നുകള്‍ക്ക് സമീപം സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ നാണക്കേടാണെന്നും സി.സി.ടി.വിയില്‍ പതിഞ്ഞാല്‍ പിടിവീഴുമെന്നും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.