Breaking News
എസ്.എസ്.എൽ.സി, പ്ലസ് ടു എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണമെന്ന് ആവശ്യം; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
കോഴിക്കോട്: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർഥികളുടെ എൻ.സി.സി ഗ്രേസ് മാർക്ക് വർധിപ്പിക്കണം എന്ന ആവശ്യവുമായി വിദ്യാർഥികൾ. പുതുക്കിയ സർക്കുലർ അനുസരിച്ച് എന്‍.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, കായികം, എന്നീ ഇനങ്ങളുടെ ഗ്രേസ് മാർക്ക് ഉയർത്തിയിരുന്നു.
എന്നാൽ എൻ.സി.സി വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഉയർത്താത്തതാണ് വിദ്യാർഥികൾ പ്രതിഷേധക്കാൻ കാരണം.
അതേസമയം 2023 ഏപ്രിൽ 18ലെ ഉത്തരവ് പ്രകാരം 75% അറ്റൻഡൻസ് ഉള്ള എൻ.സി.സി വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് 60 എന്നത് 20 ആയും, നാഷണൽ ക്യാമ്പുകളിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് 120 എന്നത് 25 ആയും കുറച്ചിരുന്നു.
കൂടാതെ റെഡ് ക്രോസ് , എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്, എന്‍.എസ്.എസ്, കലാകായികമേളകൾ എന്നിവയുടെ ഗ്രേസ് മാർക്കും സമാന രീതിയിൽ തന്നെ കുറച്ചു.
എന്നാൽ മേയ് 15ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കായിക രംഗം, സ്കൗട്ട് ആൻഡ് ഗൈഡ്സ് , എന്‍.എസ്.എസ് എന്നീ ഇനങ്ങളിലെ ഗ്രേസ് മാർക്ക് കുത്തനെ വർധിപ്പിച്ചു. ഇതിനെതിരെയാണ് എൻസിസി വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
നിരവധി ക്യാമ്പുകളിലൂടെയും സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെയും കടന്നു പോയാണ് ഓരോ എൻസി സി കേഡറ്റുകളും കോഴ്സ് പൂർത്തിയാക്കുന്നത്.
ഇതിന്‍റെ ഭാഗമായി മാസങ്ങളോളം ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാറില്ല എന്നും വിദ്യാർഥികൾ തുറന്ന് പറഞ്ഞു മറ്റിനങ്ങൾക്ക് വർധിപ്പിച്ചതുപോലെ എൻ.സി.സി കേഡറ്റുകളുടെ ഗ്രേസ് മാര്‍ക്ക് വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും അടിയന്തര ഇടപെടൽ നടത്തണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
Breaking News
വയനാട് മാനന്തവാടിയിൽ കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ല വനമേഖലയിലെ രാധയാണ് മരിച്ചത്. ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് വാച്ചറാണ്.എസ്റ്റേറ്റ് തൊഴിലാളിയായ രാധ വനത്തില്‍ കാപ്പി പറക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ സ്ഥലത്തേക്ക് പുറപ്പെട്ടു. ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലെന്നും ജാഗ്രത വേണമെന്നും വനംവകുപ്പ് അറിയിച്ചു.
Breaking News
നോട്ടുകൾക്ക് വിട; ഇനി ഡിജിറ്റൽ കറൻസി
ന്യൂഡൽഹി : ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാടു കൾ പൂർണമായും ഡിജിറ്റൽ കറൻസിയിലൂടെ മാത്രമായിരിക്കുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കള്ള പ്പണം പൂർണമായും തടയുക, സാമ്പത്തികരംഗം ശക്തിപ്പെടു ത്തുക എന്നീ ലക്ഷ്യങ്ങളോടെയാ ണ് പുതിയ പ്രഖ്യാപനമെന്ന് ആർ. ബി.ഐ ഗവർണർ ഡോ. അരവിന്ദ് കുമാർ പറഞ്ഞു. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പൂർണമായും നോട്ടു പിൻവലിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടും. നേരത്തെ ചൈന, സ്വീഡൻ എന്നീ രാജ്യങ്ങളും സമ്പൂർണമായി ഡിജിറ്റൽ കറൻസിയിലേക്കു മാറിയിരുന്നു.
പുതിയ നയപ്രഖ്യാപനത്തിലൂടെ രാജ്യം ആഗോളതലത്തിൽ പ്രധാന സാമ്പത്തിക ശക്തിയായി മാറുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപു കേന്ദ്ര സർക്കാർ തുടക്കം കുറിച്ച ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ പൂർണതയാണ് ഇതിലൂടെ കൈവരിക്കുന്നത്. ഡിജിറ്റൽ പണമിടപാടുകൾ ഇന്ത്യയിൽ ശക്തിപ്പെട്ടിരുന്നെങ്കിലും സമ്പൂർണമായി നോട്ടു നിരോധനം ഏർപ്പെടുത്തിയിരുന്നില്ല. പൊതു ജനങ്ങൾക്കു പ്രയാസമുണ്ടാകാതെ ഘട്ടംഘട്ടമായി നോട്ടുകൾ പിൻവലിച്ചാണ് പണമിടപാട് പൂർണമായും ഡിജിറ്റൽ കറൻസിയിലേക്കു മാറുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ആഭ്യന്തര ഇടപാടുകൾ, രാജ്യത്തിനു പുറത്തേക്കുള്ള പണമിടപാടുകൾ എന്നിവയിലെല്ലാം സർക്കാരിനു നിയന്ത്രണം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. രാജ്യത്തിൻ്റെ സാമ്പത്തിക സുരക്ഷയ്ക്കും ഭാവി വളർച്ചയ്ക്കും ഡിജിറ്റൽ കറൻസി ഗുണകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫെബ്രുവരി ഒന്നു മുതൽ സമ്പൂർണ നോട്ടു നിരോധനം നിലവിൽ വരുമെങ്കിലും പണം കൈവശമുള്ളവർക്ക് ഒരു നിശ്ചിത കാലയളവു വരെ ബാങ്ക് വഴി പണം ഡിജിറ്റൽ കറൻസിയായി മാറ്റിയെടുക്കാനുള്ള അവസരമുണ്ടാകുമെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 15 വരെയാണ് പേപ്പർ കറൻസി മാറ്റിയെടുക്കാൻ അവസരം ലഭിക്കുക. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ എല്ലാ വ്യാപാരങ്ങളും ചെറുകിട ഇടപാടുകളും ഡിജിറ്റലായി മാറും. ‘ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തെ ലോകരാജ്യങ്ങൾ ശ്രദ്ധയോടെ വിക്ഷിക്കുകയാണെന്നും പുതിയ സാമ്പത്തിക യുഗത്തിന്റെ തുടക്കമാണിത്’ എന്നും കേന്ദ്ര ധനമന്ത്രി രാജീവ് സിങ് പറഞ്ഞു. ഡിജിറ്റൽ വിദ്യാഭ്യാസം, അടിസ്ഥാന വികസനം എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തി പരിവർത്തനം സുഗമമാക്കുന്നതിനു സർക്കാർ പൂർണമായും പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തീരുമാനം സ്വാഗതാർഹമാണെങ്കിലും പെട്ടെന്നുള്ള പ്രഖ്യാപനം ഗ്രാമീണമേഖലയിലെ ജനങ്ങളെ പ്രയാസത്തിലാക്കുമെന്നും അവരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ഡോ. അഞ്ജലി മെഹ്റ പറഞ്ഞു. ഭാവിയിലെ സാമ്പത്തിക ഇടപാടുകൾ ക്രിപ്റ്റോ കറൻസിയുടേതാണെന്നും പരമ്പരാഗത സാമ്പത്തിക ഇടപാടുകളെ ബ്ലോക്‌ചെയിനിന്റെ അത്യാധുനിക ലോകവുമായി സമന്വയിപ്പിക്കുന്നതിനുള്ള ആദ്യപടിയാണ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയെന്നും സാമ്പത്തിക നൊബേൽ പുരസ്കാര ജേതാവ് ഡോ. റിന പട്ടേൽ അഭിപ്രായപ്പെട്ടു.
മാർക്കറ്റിംഗ് ഫീച്ചർ
Breaking News
കേളകത്ത് ഗവ.യു.പി സ്‌കൂളില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതായി പരാതി
കേളകം : ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം നിഷേധിച്ചതിന് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു.എസ്.സി.ഇ.ആര്‍.ടി. രൂപീകരിച്ച പാഠ്യപദ്ധതി സ്കൂളിൽ നടപ്പാക്കാത്തതിനും രക്ഷിതാക്കളില്‍ നിന്ന് ഫീസും ഇംഗ്ലീഷ് ബുക്കിന്റെ വില വാങ്ങിയതിനും രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ പാഠ്യപദ്ധതി പാലിക്കാതെ സ്വകാര്യ കമ്പനിയുടെ ഇംഗ്ലീഷ് ടെക്‌സ്റ്റ് ബുക്ക് രക്ഷിതാക്കളെ കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതിനുമാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തത്. ഒരു ബുക്കിന് 200 രൂപ വെച്ചാണ് ഈടാക്കിയത്. കുട്ടികളില്‍ നിന്നും ഫീസ് ഇനത്തില്‍ 225 രൂപ വാങ്ങിയതായും പരാതിയുണ്ട്. പ്രീപ്രൈമറി ക്ലാസുകളിലെ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കരുതെന്ന 2013- ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണ് ചെട്ടിയാംപറമ്പ് ഗവ. യു.പി. സ്‌കൂളിലെ പ്രീപ്രൈമറി കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കിയത്.
പ്രഥമാധ്യാപകന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്ത് മാതാപിതാക്കളുടെ മേല്‍ അടിച്ചേല്‍പ്പക്കുന്നതായിയും മാതാപിതാക്കള്‍ പരാതിപ്പെടുന്നു. പരാതി ഉന്നയിച്ചതിന്റെ പേരില്‍ രണ്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിയെന്നും ആരോപണമുണ്ട്. ഒരു ആണ്‍ കുട്ടിയെയും ഒരു പെണ്‍ കുട്ടിയെയുമാണ് പുറത്താക്കിയത്. തുടര്‍ച്ചയായി ക്ലാസില്‍ വരാത്ത കുട്ടിയുടെ വീട്ടില്‍ ക്ലാസ് ടീച്ചറും സ്‌കൂള്‍ അധികൃതരും വാര്‍ഡ് മെമ്പറും ഉള്‍പ്പെടെ ചെന്ന് വിവരങ്ങള്‍ തിരക്കിയ ശേഷം രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടിയെ പുറത്താക്കാവൂ എന്നാണ് ചട്ടം. ഈ നടപടി പാലിക്കാതെയാണ് രണ്ട് കുട്ടികളെയും പുറത്താക്കിയതെന്നാണ് ആക്ഷേപം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ എ.ഇ.ഒ, പ്രഥമാധ്യാപകന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു