Kerala
കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന പ്രിയ മുഖ്യമന്ത്രീ, ഈ വിലപിടിച്ച സമ്മാനത്തിന് നന്ദി, വൈറലായി കുറിപ്പ്

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ തീരദേശത്തെ സ്‌കൂള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരികെത്തന്ന മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് പിറന്നാള്‍ ആശംസകളുമായി പ്രധാനാധ്യാപിക.
മലപ്പുറം ജില്ലയിലെ തീരദേശഗ്രാമമായ പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപികയായ ഷീബ തമ്പിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദിയറിയിച്ചത്.
തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന വര്‍ഗത്തിന്റെയും ആശ്രയമായിരുന്ന സ്‌കൂള്‍ ഒഴിവു ദിനങ്ങളില്‍ അമ്മമാര്‍ക്ക് ലൈബ്രറിയായും പൊതുപരിപാടികള്‍ക്ക് സ്ഥിരം വേദിയുമായിരുന്നു.
എന്നാല്‍ ദേശീയപാതാവികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ സ്‌കൂളിന് പകരം നഷ്ടപരിഹാരത്തുക ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല.
അതോടെ ഏറെ അസൗകര്യങ്ങളോടെ സമീപത്തെ മദ്രസാക്കെട്ടിടത്തിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സമീപത്തെ വീടിന്റെ ചായ്പ്പില്‍ ഷീറ്റ് കെട്ടിയാണ് കുട്ടികള്‍ക്ക് ഉച്ചക്ക് ആഹാരം കൊടുത്തിരുന്നത്.
കഷ്ടപ്പാടുകള്‍ ഏറെയുണ്ടായിരുന്നിട്ടും വിദ്യാര്‍ഥികള്‍ കൃത്യമായി സ്‌കൂളിലെത്തി. പുതിയ കെട്ടിട നിര്‍മ്മാണത്തിന് മാനേജേമെന്റ് തയ്യാറാവാതിരുന്നതോടെ പൊതുപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ അപേക്ഷ നല്‍കി.
വിദ്യാഭ്യാസമന്ത്രി ഇടുപെട്ട് മെയ് 22 ന് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും പുതിയ കെട്ടിടമാകുന്നത് വരെ പകരം സംവിധാനം തരപ്പെടുത്തുകയുമായിരുന്നു. 13 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെടുത്ത കേരളസര്‍ക്കാരിന് നന്ദി പറയുകയാണ് 36 വര്‍ഷം ഈ സ്‌കൂളില്‍ പ്രധാനാധ്യാപികയായി ജോലി ചെയ്ത് വിരമിക്കുന്ന ഷീബ തമ്പി.
മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിവസം പങ്കുവെച്ച കുറിപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പാലപ്പെട്ടി എ.എം.എൽ.പി. സ്കൂൾ സർക്കാർ ഏറ്റെടുത്തേക്കും
മന്ത്രി വി.ശിവന്‍കുട്ടി പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ചോറ് വെന്തുവോ എന്നറിയാൻ ഒരു വറ്റെടുത്ത് നോക്കിയാൽ മതി..
നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു സംഭവം റിട്ടയർഡ് പ്രധാനാധ്യാപികയായ Sheeba Thambi എന്ന ടീച്ചറുടെ വാക്കുകളിലൂടെ..
ഷീബ തമ്പി ടീച്ചറുടെ ഫേസ്ബുക് പോസ്റ്റ് :-
പ്രിയപ്പെട്ട മുഖ്യമന്ത്രി,
അങ്ങേക്ക് പിറന്നാൾ ആശംസകൾ നേരുന്നു .സാധാരണ പിറന്നാൾ സമ്മാനം അങ്ങേക്കാണ് തരേണ്ടത്. എന്നാൽ വളരെ വിലപിടിച്ച ഒരു സമ്മാനം താങ്കൾ ഞങ്ങൾക്കു സമ്മാനിച്ചു. അതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താനാണി എഴുത്ത് !ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഞാൻ പ്രധാനാധ്യാപിക ആയിരുന്ന പാലപ്പെട്ടി എ.എം.എൽ.പി സ്കൂൾ പൊളിച്ചുനീക്കപ്പെട്ടു.
തീരദേശ പ്രദേശത്തെ ഏറ്റവും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന വർഗ്ഗത്തിൽ പെടുന്നവരുടെയും മക്കളാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കുന്നത്.ഒഴിവു ദിനങ്ങളിൽ അമ്മമാർക്ക് ലൈബ്രറിയായും ധാരാളം പൊതുപരിപാടികൾക്ക് അങ്കണമായും പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ സ്കൂൾ വിദ്യാർഥികളുടേത് മാത്രമായിരുന്നില്ല, നാടിന്റെ മുഴുവൻ ജീവനുമായിരുന്നു ..
പൊളിച്ചു നീക്കപ്പെട്ട സ്കൂളിന് പകരം പുതിയ സ്കൂൾ നിർമ്മിക്കുവാൻ മാനേജ്‌മെൻറ് തയ്യാറായില്ല. ആവശ്യത്തിന് സ്ഥലസൗകര്യവും, ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപെട്ടു വളരെ വലിയ നഷ്ട പരിഹാരം കിട്ടിയിട്ടും പുതിയ കെട്ടിടം പണിയാൻ അവർ വിസമ്മതിച്ചു .ഇവർക്ക് ലഭിച്ച നഷ്ടപരിഹാരത്തിന് PTA നിർമിച്ച മതിലും, സർക്കാർ ഫണ്ടുപയോഗിച്ചു നിർമ്മിച്ച അടുക്കളയും, സുനാമി ഫണ്ടിൽ പണിത 5 ടോയ്‌ലറ്റ് സമുച്ചയം വരെ ഉൾപ്പെട്ടിരുന്നു എന്നതാണ് വസ്തുത.
ഒരുപാട് പാവപ്പെട്ട കുട്ടികളുടെ ആശ്രയമായ സ്കൂൾ നഷ്ടപ്പെടുന്നത് മാതാപിതാക്കൾക്കും സ്കൂളിനെ സ്നേഹിക്കുന്ന ഓരോരുത്തർക്കും സഹിക്കാവുന്നതിലും അധികമായിരുന്നു.കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ പൊളിച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ വളരെ ചുരുങ്ങിയ സൗകര്യമുള്ള ഒരു മദ്രസയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ പോലും സ്ഥലമുണ്ടായിരുന്നില്ല.അടുത്തൊരു വീടിന്റെ ചായ്പ്പിൽ ഷീറ്റ് കെട്ടിയാണ് കുഞ്ഞു മക്കൾക്ക് ഉച്ചക്ക് ആഹാരം കൊടുത്തിരുന്നത്. എന്നിട്ടും എന്റെ കുഞ്ഞുങ്ങൾ മുടങ്ങാതെ മുഴുവൻ ദിവസവും സ്കൂളിൽ വന്നിരുന്നു.പൊതുപ്രവത്തകൻ കെ. സൈനുദ്ദീനാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ മേയ് 9 ന് അപേക്ഷ നൽകിയത്.ഉടനെയിതു വിദ്യാഭ്യാസ മന്ത്രിക്കു കൈമാറുകയും ശിവൻകുട്ടി സാർ എത്രയും പെട്ടെന്ന് ഇടപെട്ട് മേയ് 22 ന് തന്നെ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
കൂടാതെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതുവരെ സൗകര്യമുള്ള പകരം സംവിധാനവും ലഭ്യമാക്കി.ഇതെല്ലാം കേവലം 13 ദിവസം മാത്രമെടുത്താണ് അനുവദിച്ചത് എന്നതാണ് ഏറ്റവും അഭിനന്ദനീയം .36 വര്ഷം ഈ സ്കൂളിലെ അധ്യാപിക, പ്രധാനാധ്യാപികയായി ജോലി ചെയ്ത് ഈ വർഷം പടിയിറങ്ങിയ എനിക്ക് ഈ സ്കൂൾ ഇനിയും ഒരുപാട് കാലം കുഞ്ഞുമക്കളെ താലോലിക്കുന്ന ഇടമായി നിലനിൽക്കുമെന്നതിൽ പരം വലിയ സന്തോഷം മറ്റൊന്നുമില്ല
പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള പൂർണ്ണ സാഹചര്യം ഒരുക്കി തന്ന കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന പ്രിയ മുഖ്യമന്ത്രീ,അങ്ങേക്ക് ഈ നാടിൻ്റെ മുഴുവൻ പിറന്നാളാശംസകളും,ഒപ്പം നിന്ന വിദ്യാഭ്യാസ മന്ത്രീ, അങ്ങേക്ക് എന്റെയും പാലപ്പെട്ടിക്കാരുടേയും സ്നേഹാശംസകളും….
Kerala
പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ: മലയാളത്തിലെ മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 10.30ന് ചെന്നൈയിലായിരുന്നു അന്ത്യം. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ. തൃശൂർ സ്വദേശികളായ കെ.എം.കെ.മേനോന്റെയും ആർ.ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967- ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ മധുവിനെ നായകനാക്കി എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’യിലൂടെയാണ് ശ്രദ്ധേയനായത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. 1974ൽ സ്വാതി നാച്ചത്തിറം എന്ന തമിഴ് സിനിമയിൽ ഉദയ ചന്ദ്രികയോടൊപ്പം അഭിനയിച്ചിരുന്നു. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
Kerala
അർജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ; പിടികൂടിയത് കഴക്കൂട്ടത്തെ ഗുണ്ടയുടെ വീട്ടിൽ നിന്ന്

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ അഴീക്കോട് സ്വദേശി അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയിൽപ്പെട്ട ആദർശിന്റെ വീട്ടിൽ നിന്നാണ് അർജുനെ കസ്റ്റഡിലെടുത്തത്. കരുതൽ തടങ്കലെന്നാണ് വിവരം. കുളത്തൂരുള്ള ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് റൗഡി ലിസ്റ്റിലുള്ള ആദർശിന്റെ വീട്ടിൽ പരിശോധനക്കെത്തിയതാണ് പൊലീസ്. ആദർശിനെ കരുതൽ തടങ്കലിലെടുക്കുകയായിരുന്നു ലക്ഷ്യം. ആ വീട്ടിലുണ്ടായിരുന്ന അർജുൻ ആയങ്കിയെയും കരുതൽ കസ്റ്റഡിയിലെടുത്തുവെന്ന് പൊലിസ് വ്യക്തമാക്കി. എന്നാൽ താൻ ഉത്സവം കാണാനെത്തിയതെന്നാണ് അർജുന്റെ വിശദീകരണം.
Kerala
അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി.മനോജ് കുമാർ അംഗം ഡോ.വില്‍സണ്‍ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണല്‍ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്. ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതല്‍ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ടു നല്‍കണമെന്നാണ് നിർദേശം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്