250ഓളം കുടുംബങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കും.

Share our post

തളിപ്പറമ്പ്: വർഷങ്ങായി ദുരിതമനുഭവിക്കുന്ന 250ഓളം കുടുംബങ്ങൾക്ക് കൈവശഭൂമിക്ക് പട്ടയം ലഭിക്കും. താലൂക്ക് ലാൻഡ് ബോർഡ് ചെയർപേഴ്സൺ ആർ.ഡി.ഒ ഇ.പി മേഴ്സിയുടെ നിരന്തരമായ ശ്രമഫലമായാണ് 250 ഓളം കുടുംബങ്ങൾക്ക് ആശ്വാസകരമായ തീരുമാനമുണ്ടായത്.

പന്നിയൂർ വില്ലേജിലെ പൂമംഗലത്തുള്ള എൻ.പി. ഹരിദാസൻ നമ്പൂതിരിയിൽ നിന്നും ഏറ്റെടുത്ത മിച്ചഭൂമിയിലെ 136 ഓളം കുടുംബങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കർഷക സംഘടനകളും വിവിധ രാഷ്ട്രീയ പാർട്ടികളും അധികാരികളുടെ വാതിൽ മുട്ടാൻ തുടങ്ങി യിട്ട് വർഷങ്ങളായി.

136 ഓളം കുടുംബങ്ങൾക്ക് ഇതുമൂലം ഒരു ആനുകൂല്യവും ലഭിക്കാറില്ല. ഈ പ്രശ്നത്തിനാണ് കഴിഞ്ഞ ദിവസം പരിഹാരമായത്.

മലപ്പട്ടം പഞ്ചായത്തിലെ കെ.ടി. വാസന്തി അമ്മയുടെ കൈയിൽ നിന്നും മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നൂറോളം കുടുംബങ്ങൾക്കും സമാനമായ രീതിയിൽ കൈവശാവകാശം ലഭിക്കുന്ന ഉത്തരവ് ഇറക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!