കാലവർഷം: വാഹനത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കണം

Share our post

കണ്ണൂർ : കാലവർഷ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ സ്വകാര്യ/ട്രാൻസ്പോർട്ട് വാഹന ഉടമകളും റിഫ്ളക്റ്റർ, ടയർ, വൈപ്പർ, ഇൻഡിക്കേറ്റർ, ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, മഡ്ഫ്ളാപ്പ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കണ്ണൂർ റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

വെയിൽ കൊണ്ട് കട്ടിയായ വൈപ്പറുകൾ മാറ്റണം. മോട്ടോർ വാഹന വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇത്തരം കാര്യങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും ഇവ പ്രവർത്തനക്ഷമമല്ലാത്ത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!