Connect with us

THALASSERRY

വീട്ടിലെത്തിക്കും വിഭവസമൃദ്ധമായ ഊൺ

Published

on

Share our post

തലശേരി : മീൻ അച്ചാർ, ഉപ്പേരി, ചമ്മന്തി, മീൻ കറി, സാമ്പാർ, കൊണ്ടാട്ടം, ചിക്കൻ ഫ്രൈ, ഫിഷ് ഫ്രൈ, ഓംലറ്റ്… ഒരു ഊണ് കഴിക്കാൻ ‘തലശേരി ടച്ചിങ്‌സിൽ’ ഇത്രയും വിഭവങ്ങളുണ്ട്‌. വെജിറ്റേറിയനാണെങ്കിൽ സാമ്പാറിനൊപ്പം തക്കാളിക്കറി, പച്ചടി, കൂട്ടുകറി, പപ്പടം എന്നിവയാകും. പേടിക്കേണ്ട, ബജറ്റ്‌ തെറ്റില്ല, ഒരു പൊതിച്ചോറിന് നൂറ് രൂപയേയുള്ളൂ. വെജിറ്റേറിയന്‌ 80 രൂപയും. രുചിയും വിലയുംകൊണ്ട്‌ കഴിക്കുന്നവരുടെ വയറും മനസും നിറയ്‌ക്കുകയാണ്‌ ‘തലശേരി ടച്ചിങ്സ്‌’. 

തലശേരി പാറാലിലെ രമ്യയുടെ വീട്ടിലെ ‘തലശേരി ടച്ചിങ്സ്’ അടുക്കളയിലാണ് നൂറ് രൂപയ്ക്ക് വിഭവസമൃദ്ധമായ ഊൺ തയ്യാറാക്കുന്നത്. നല്ല ഭക്ഷണം ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആറ് മാസംമുമ്പാണ് ‘ ഉച്ചയൂൺ സംരംഭം തുടങ്ങിയത്. തിങ്കൾ, ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളായാൽ പുലർച്ചെ നാലുമുതൽ പാചകപ്പുരയിൽ തിരക്ക്‌ തുടങ്ങും. സമയം പത്താകുമ്പോഴേക്കും വിഭവങ്ങളെല്ലാം തയ്യാർ. വാട്ടിയ വാഴയിലയിൽ ചോറും കൂട്ടങ്ങളും

കൂട്ടങ്ങളും പൊതിഞ്ഞ് സ്കൂട്ടറിൽ രമ്യതന്നെ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കും. സഹായത്തിന് അമ്മയും ഭർത്താവ് സത്യനുമുണ്ടാകും. ഞായറാഴ്‌ചകളിലാണെങ്കിൽ സഹോദരനും അടുത്ത ബന്ധുവും ഡെലിവറിക്ക്‌ സഹായിക്കും. 

പത്ത് കിലോമീറ്ററിനകത്തുള്ള വീടുകൾ, ആശുപത്രി, ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിന്റെ തലേദിവസങ്ങളിലാണ്‌ ഓർഡറുകൾ എടുക്കുക. നവമാധ്യമങ്ങളും മറ്റുംവഴിയാണ്‌ പ്രചാരണം. ദിവസം പരമാവധി 200 ഓർഡർ മാത്രമാണ്‌ എടുക്കുക. കറിക്കൂട്ടുകളിൽ ഇടുന്ന മസാലപ്പൊടികളെല്ലാം വീട്ടിൽതന്നെ നാടൻ രീതിയിൽ തയ്യാറാക്കി എടുക്കുന്നതാണെന്ന് രമ്യ പറയുന്നു. സമാന്തരമായി അച്ചാർ നിർമാണം നടക്കുന്നതിനാൽ ദിവസവും ഭക്ഷണവിതരണം അസാധ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.  

രമ്യ ഉണ്ടാക്കുന്ന ചെമ്മീൻ, കല്ലുമ്മക്കായ, അയക്കൂറ, ഈത്തപ്പഴം, ബീറ്റ്‌റൂട്ട്, ഉണക്ക മാങ്ങ അച്ചാറുകൾക്ക്‌ ആവശ്യക്കാർ ഏറെ. നൂറോളം വീടുകളിൽ ഭക്ഷണം എത്തിക്കുമ്പോൾ ഒരുപാട് സന്തോഷവും സംതൃപ്തിയുമുണ്ട്‌. ഓർഡർ കൂടുതൽ കിട്ടിയാൽ ദൂരം നോക്കാതെ എത്തിച്ചു കൊടുക്കാനും രമ്യ തയ്യാറാണ്. 96059 78441 നമ്പറിൽ വിളിച്ചാൽ നാടൻ ഊൺ വീട്ടിലെത്തും.


Share our post

THALASSERRY

അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും

Published

on

Share our post

തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു

Published

on

Share our post

തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

Published

on

Share our post

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കും.ത​ല​ശ്ശേ​രി​യി​ലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക​മേ​ള കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കേ​ര​ള ബ​ധി​ര-​കാ​യി​ക കൗ​ൺ​സി​ലാ​ണ് കാ​യി​ക​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണെ​ങ്കി​ലും ആ​റു​വ​ർ​ഷ​മാ​യി മേ​ള ന​ട​ത്താ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് സാ​മ്പ​ത്തി​ക​മാ​യി കൗ​ൺ​സി​ലി​നെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​ക​ട​മ്പ മ​റി​ക​ട​ക്കാ​ൻ സ്വ​ന്ത​മാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​അ​ഷ്റ​ഫും ചെ​യ​ർ​മാ​ൻ അ​ഡ്വ. പു​രു​ഷോ​ത്ത​മ​നും പ​റ​ഞ്ഞു. സ്വാ​ഗ​ത സം​ഘം സെ​ക്ര​ട്ട​റി എം. ​എ​ൻ. അ​ബ്ദു​ൽ റ​ഷീ​ദ്, ട്ര​ഷ​റ​ർ എ.​കെ. ബി​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!