Connect with us

Breaking News

കിടപ്പുരോഗികൾക്ക് ‘ആശ്വാസം’ പദ്ധതിയുമായി മമ്മൂട്ടി; ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്തു

Published

on

Share our post

കൊച്ചി: ജീവവായുവിന് ക്ഷാമമുണ്ടാകുന്ന കാലം വന്നേക്കാമെന്ന് നടൻ മമ്മൂട്ടി. ‘‘ഭാവിയിൽ ഓക്‌സിജൻ ദാരിദ്ര്യമുണ്ടാകുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പല സ്ഥലങ്ങളിലും ഇപ്പോൾ തന്നെ ഓക്‌സിജൻ കിയോസ്‌കുകളുണ്ട്. അതിൽ കയറി നിന്ന് ശ്വാസമെടുത്ത് പോകാം’’-മമ്മൂട്ടി പറഞ്ഞു.

തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ്‌ ഷെയർ ഇന്റർനാഷണലിന്റെ ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായി ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തിൽ നാല് സംഘടനകൾക്കും കൊച്ചി കോർപ്പറേഷനുമാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ നൽകിയത്.

തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകൾക്കുവേണ്ടി ജോസ് കലയപുരം (ആശ്രയ, കൊട്ടാരക്കര), അമൽ രാജ് (ഗാന്ധിഭവൻ, പത്തനാപുരം), വാഹിദ് മാവുങ്കൽ (എസ്.യു.എസ്. ചാരിറ്റബിൾ ട്രസ്റ്റ്, വണ്ടാനം), അബ്ദുൽ വാഹിദ് (ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട്) എന്നിവരും കൊച്ചി കോർപ്പറേഷനുവേണ്ടി വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ലാലുമാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഏറ്റുവാങ്ങിയത്.

അന്തരീക്ഷത്തിൽനിന്ന് ഓക്‌സിജൻ വേർതിരിച്ചെടുത്ത് രോഗികൾക്ക് നൽകുകയാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓക്‌സിജൻ തീരില്ല. സിലിൻഡർ മാറേണ്ട ആവശ്യവുമില്ല. കിടപ്പുരോഗികൾക്കാണ് ഇത് പ്രയോജനപ്പെടുക.

ആലുവ രാജഗിരി ആസ്പത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 50 ഓക്‌സിജൻ കോൺസൻട്രേറ്ററുകളാണ് വിതരണം ചെയ്യുന്നത്. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കെയർ ആൻഡ്‌ ഷെയർ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർക്കുന്ന കെയർ ആൻഡ് ഷെയറുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് രാജഗിരി ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു.

കെയർ ആൻഡ്‌ ഷെയർ ഇന്റർനാഷണൽ ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, എസ്. ജോർജ്, രാജഗിരി റിലേഷൻസ് ഡയറക്ടർ ഡോ. വി.എ. ജോസഫ് എന്നിവർ പങ്കെടുത്തു. ‘ആശ്വാസം’ പദ്ധതി വിവരങ്ങൾക്ക് ഫോൺ-99619 00522


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!