തൊഴിലാളിക്ഷാമം ഇനി പ്രശ്‌നമല്ല; കര്‍ഷകര്‍ക്ക് വിലക്കിഴിവില്‍ ഡ്രോണുകള്‍ നല്‍കാനൊരുങ്ങി കൃഷിവകുപ്പ്

Share our post

കൃഷിസഹായിയായി എത്തുന്ന ഡ്രോണുകള്‍ ഇക്കാലത്ത് ആഡംബരമല്ല. തൊഴിലാളിക്ഷാമവും സമയനഷ്ടവും കൃഷിയിറക്കല്‍ കഠിനമാക്കി മാറ്റുന്നിടത്താണ് ഡ്രോണുകളുടെ സഹായം ഏറെ ആവശ്യമായിവരുന്നത്.

കീടനിയന്ത്രണരംഗത്തും വളപ്രയോഗത്തിനും വ്യാപകമായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ വിലക്കിഴിവോടെ കര്‍ഷകര്‍ക്കും പാടശേഖരസമിതികള്‍ക്കും സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്കും സബ്‌സിഡിയുണ്ട്.

ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.സി.സി.എ.) റിമോട്ട് പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കണം. കൃഷിവകുപ്പുമായി ബന്ധപ്പെട്ടാണ് അപേക്ഷകര്‍ ലൈസന്‍സും പരിശീലനവും പൂര്‍ത്തിയാക്കേണ്ടത്.

കര്‍ഷകര്‍ക്ക് സംസ്ഥാന കൃഷിവകുപ്പിന്റെ കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ (എസ്.ഡബ്‌ള്യു.എ.എം.) സബ്‌സിഡി നിരക്കില്‍ ഡ്രോണുകള്‍ വാങ്ങാം.

http://agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. 40 മുതല്‍ 50 ശതമാനം വരെയാണ് സബ്‌.സി.ഡി. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ക്ക് (എഫ്.പി.ഒ) ഡ്രോണുകള്‍ വാങ്ങാന്‍ അതത് ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ക്ക് നിശ്ചിതഫോറത്തില്‍ അപേക്ഷ നല്‍കണം.

എഫ്.പി.ഒ.കള്‍ക്ക് 75 ശതമാനം വരെയാണ് സബ്‌.സി.ഡി. സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറില്‍ (എസ്.ഒ.പി.) നിര്‍ദേശിക്കുന്ന മരുന്നുകള്‍ മാത്രമേ ഡ്രോണ്‍ വഴി കൃഷിയിടത്തില്‍ തളിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതിയുള്ളൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!