കണ്ണൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം മൂന്നിന്
മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം മൂന്നിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിലാണ് ക്യാമ്പ് സജ്ജീകരിക്കുന്നത്. നാലിന് പുലർച്ചെയാണ് കണ്ണൂരിൽനിന്ന് ആദ്യ വിമാനം പുറപ്പെടുക. 13 വിമാനങ്ങളിലായി 1873 പേരാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് യാത്ര തിരിക്കുന്നത്. ജൂൺ 22 വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.