Connect with us

Kannur

കണ്ണൂർ ജില്ലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍ അഭിമുഖം

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 26, 27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ അഭിമുഖം നടത്തുന്നു.

സ്‌കില്‍ ഡെവലപ്‌മെന്റ് ഫാക്കല്‍റ്റി, അക്കൗണ്ടന്റ്, എച്ച് ആര്‍ സെക്ഷന്‍, ഓഫീസ് സെക്ഷന്‍, ഫാക്ടറി സെക്ഷന്‍, ക്ലര്‍ക്, സിവില്‍ എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചര്‍, പി. എസ്. സി ട്രെയിനര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മലയാളം ടൈപ്പിസ്റ്റ്, ഇലക്ട്രിഷ്യന്‍, ഇന്‍സ്ട്രക്ടര്‍ (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍) മാര്‍ക്കറ്റിംഗ് മാനേജര്‍, കമ്മ്യൂണിക്കേഷന്‍ മാനേജര്‍(വര്‍ക്ക് ഫ്രം ഹോം), ബ്രാഞ്ച് മാനേജര്‍, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍, സി .ആര്‍ .ഇ, സെയില്‍സ്-മാര്‍ക്കറ്റിംഗ് ആന്‍ഡ് എ. എം. പി, ഡിസ്ട്രിബ്യൂഷന്‍ എന്നീ മേഖലകളിലാണ് ഒഴിവുകള്‍.

യോഗ്യത: പി.ജി, ഡിഗ്രി, എം .ബി. എ, എം .കോം, എം .എസ്. ഡബ്യൂ, എം .എ ഇംഗ്ലീഷ്, ബിടെക്ക് (സിവില്‍,
മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍), ഐ. ടി .ഐ (ആര്‍ എ സി/ എം .എം വി വെല്‍ഡര്‍/റേഡിയോ ആന്‍ഡ് എ. എം. പി, ടി വി), പ്ലസ് ടു, എസ് .എസ്. എല്‍ സി. താല്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം.

നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്റ്റേഷന്‍സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 -2707610, 6282942066


Share our post

Kannur

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Published

on

Share our post

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ നടക്കും. രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിലായിരിക്കും അദാലത്ത്. ഡിസംബർ ഒൻപതിന് കണ്ണൂർ താലൂക്ക്, 10 ന് തലശ്ശേരി താലൂക്ക്, 12 ന് തളിപ്പറമ്പ് താലൂക്ക്, 13 ന് പയ്യന്നൂർ താലൂക്ക്, 16ന് ഇരിട്ടി താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ താലൂക്ക് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായും സമർപ്പിക്കാം. പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇ മെയിൽ, മൊബൈൽ നമ്പർ, വാട്ട്‌സാപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതി വിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം. അദാലത്തിൽ പരിഗണിക്കാൻ നിശ്ചയിച്ച വിഷയങ്ങളിലുള്ള പരാതികൾ മാത്രമാണ് സമർപ്പിക്കേണ്ടത്. നവംബർ 28 മുതൽ ഡിസംബർ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കും. ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ വച്ച് മന്ത്രിമാർ തീരുമാനം കൈക്കൊള്ളും. അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല ജില്ലാ കളക്ടർക്കാണ്.
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ സമാനമായ പരിപാടി നടത്തുന്നത്.
അദാലത്തിനായി ജില്ലാതല മോണിറ്ററിംഗ് സെൽ, താലൂക്ക് അദാലത്ത് സെൽ, ഓരോ വകുപ്പിലും ജില്ലാ അദാലത്ത് സെൽ എന്നിവ രൂപീകരിക്കും.

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ

ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ/ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം

പരിഗണിക്കാത്ത വിഷയങ്ങൾ

നിർദ്ദേശങ്ങൾ, അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/ പി എസ് സി സംബന്ധമായ വിഷങ്ങൾ, വായ്പ എഴുതി തള്ളൽ, പോലീസ് കേസുകൾ, ഭൂമി സംബന്ധമായ വിഷയങ്ങൾ (പട്ടയങ്ങൾ, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനായുള്ള അപേക്ഷകൾ, സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ (ചികിത്സാ സഹായം ഉൾപ്പെടെയുളളവ), ജീവനക്കാര്യം (സർക്കാർ), റവന്യു റിക്കവറി – വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും.


Share our post
Continue Reading

Kannur

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ജില്ലാ പഞ്ചായത്തിന്റെ യൂണിഫോം സേനയിലേക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ 18 നും 26 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, അതിനുമുകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മൂന്ന് ലക്ഷം രൂപയാണ് വരുമാന പരിധി. കായിക ക്ഷമത, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. താല്‍പര്യമുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 30 ന് രാവിലെ 10 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 04972700596, 7510867448, 9947691140.


Share our post
Continue Reading

Kannur

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കുടുംബശ്രീ മിഷന്റെ തൊഴില്‍ നൈപുണ്യ സൗജന്യ വിദ്യാഭ്യാസ പദ്ധതി ഡി ഡി യു ജി കെ വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നിഷ്യന്‍, മള്‍ട്ടി സ്‌കില്‍ ടെക്നിഷ്യന്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്) കോഴ്സുകള്‍ക്ക് മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതീ യുവാക്കള്‍ക്ക് മുന്‍ഗണന. എസ്എസ്എല്‍സി/പ്ലസ്ടു യോഗ്യതയുള്ള 18 നും 30 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ശ്രീകണ്ഠാപുരം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന് എതിര്‍വശത്തുള്ള ലക്ഷ്മി ദീപ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി ഓഫീസില്‍ നവംബര്‍ 25 നും 30 നും ഇടയില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് എത്തണം. ഫോണ്‍: 6282127342


Share our post
Continue Reading

THALASSERRY1 min ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur5 mins ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Kannur2 hours ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur3 hours ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala3 hours ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur4 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR4 hours ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Kannur5 hours ago

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

THALASSERRY6 hours ago

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

THALASSERRY7 hours ago

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!