കുട്ടികളെ പീഡിപ്പിച്ചുള്ള ‘ആചാരം’: ബാലാവകാശ കമ്മീഷന്‌ പരാതി

Share our post

കോഴിക്കോട്‌ : ആചാരങ്ങളുടെ പേരിൽ കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്നത്‌ തടയണമെന്നാവശ്യപ്പെട്ട്‌ ‘കാപ്സ്യൂൾ കേരള’ സംസ്ഥാന ബാലാവകാശ കമ്മീഷന്‌ പരാതി നൽകി. സംസ്ഥാനത്ത്‌ ചില ക്ഷേത്രങ്ങളിൽ കുട്ടികളെ മുറിവേൽപ്പിച്ചും ഉപദ്രവിച്ചുമുള്ള ആചാരങ്ങളുണ്ട്‌. ശരീരത്തിലൂടെ തുളച്ച്‌ കൊളുത്തിൽ തൂക്കിയിടുന്നു. ശൂലവും മറ്റു കൂർത്ത വസ്തുക്കളും കവിളിലും നാക്കിലും കുത്തി ഇറക്കുന്നുമുണ്ട്‌.

ഇത്തരം അധമ പ്രവൃത്തിക്കെതിരെ കേസെടുക്കണമെന്നും വിശ്വാസത്തിന്റെ പേരിലുള്ള ഹീന പ്രവൃത്തികൾ തടഞ്ഞ്‌ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ശാസ്‌ത്ര കൂട്ടായ്‌മയായ കാപ്‌സ്യൂൾ കേരളയുടെ ചെയർമാൻ ഡോ. യു. നന്ദകുമാർ, കൺവീനർ എം.പി. അനിൽകുമാർ എന്നിവർ പരാതിയിൽ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!