ചാവശ്ശേരി എടവട്ടശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം

മട്ടന്നൂർ: ചാവശ്ശേരി എടവട്ടശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം 24, 25, 26 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നു വൈകുന്നേരം ഉത്പന്ന സമർപ്പണവും, തുടർന്ന് സർവ്വൈശ്വര്യ പൂജയും നടക്കും.
സി.പി. ഭുവന ദാസൻ മുഖ്യകാർമ്മികത്വം വഹിക്കും. 25ന് രാവിലെ 8ന് മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ നാരായണ പാരായണം. രാത്രി 7ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി പ്രഭാഷണം നടത്തും.
തുടർന്ന് നടപ്പന്തൽ സമർപ്പണവും, സ്റ്റേജ് സമർപ്പണവും. 26ന് വൈകുന്നേരം 5.30ന് തിടമ്പ് നൃത്തം. 7ന് ഇരട്ട തായമ്പക, 8.30ന് നാട്ടരങ്ങ്.
എല്ലാ ദിവസം ഉച്ചയ്ക്ക് പ്രസാദ സദ്യയും, വൈകുന്നേരം 6.30ന് ദീപാരാധനയും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ക്ഷേത്രസമിതി സെക്രട്ടറി കെ. രാമകൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. രജീവ് കുമാർ, വി.കെ. സുഭാഷ് എന്നിവർ പങ്കെടുത്തു.