വന്യജീവി ആക്രമണം: കൺട്രോൾ റൂം തുറന്നു

കണ്ണൂർ : കാട്ടുപോത്തിന്റെ ആക്രമണമുണ്ടാകുന്ന കണ്ണൂർ, വയനാട്, ഇടുക്കി, തൃശൂർ ജില്ലയിലെ അതിരപ്പിള്ളി എന്നീ സ്ഥലങ്ങളെ ഹോട്ട്‌സ്‌പോട്ടുകളായി തരംതിരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്ഥിരമായി ദ്രുതകർമസേന (ആർ.ആർ.ടി) സേവനം ഉറപ്പാക്കും. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കായി പ്രത്യേക പദ്ധതി തയാറാക്കും.
സംസ്ഥാനത്ത് ആർ.ആർ.ടി.കളുടെ എണ്ണം വർധിപ്പിക്കും. വനസംരക്ഷണ സമിതി, ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി, ജനജാഗ്രതാസമിതി എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണം അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ട് മുൻകരുതലുകൾ എടുക്കാൻ സാധിച്ചില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എരുമേലിയിലും പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.