സംസ്ഥാനത്ത് ജൂൺ ഏഴ്‌ മുതൽ സ്വകാര്യ ബസ്സുകൾ സമരത്തിലേക്ക്

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്ഥ സംഘടനകളുടെ കമ്മിറ്റിയായ ബസ് ഓണേഴ്‌സ് സംയുക്ത സമരസമിതിയാണ് സമരം പ്രഖ്യാപിച്ചത്‌.
വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയെങ്കിലും ആക്കി ഉയർത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മിനിമം 5 രൂപയായും യാത്രാ നിരക്കിൻ്റെ പകുതിയായും വർധിപ്പിക്കണമെന്നത് ഇതിലുൾപ്പെടുന്നു. നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസ്സുകളുടേയും പെർമിറ്റ് അതേപടി നിലനിർത്തണമെന്നും ലിമിറ്റഡ് സ്റ്റോപ് ബസ്സുകൾ തുടരാൻ അനുവദിക്കണമെന്നും കൂടി ബസ് ഉടമകൾ ആവശ്യപ്പെടുന്നു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!