വാടകവീട്ടിൽ കഞ്ചാവ് കൃഷിത്തോട്ടം: ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കായംകുളം: വാടക വീട്ടിൽ തടമെടുത്ത് കഞ്ചാവ് നട്ടുവളർത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയെയാണ് കായംകുളം റെയിൽവേ സ്‌റ്റേഷന് സമീപത്തെ വീട്ടിൽനിന്നും പിടികൂടിയത്.
10 കഞ്ചാവ് ചെടികളാണ് ഇയാൾ മികച്ച രീതിയിൽ പരിപാലിച്ച് വന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്റണി, പ്രിവൻ്റീവ് ഓഫീസർ കെ.ഐ. ആന്റണി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. എസ്. സിനുലാൽ, എം പ്രവീൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു