പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്‌കിൽ ഹബ് പദ്ധതിയുടെ ഭാഗമായി അപേക്ഷ ക്ഷണിച്ചു.
കണ്ണൂർ : പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്‌കിൽ ഹബ് പദ്ധതിയുടെ ഭാഗമായി പാലയാട് അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജൂണിൽ ആരംഭിക്കുന്ന സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, യോഗ ട്രെയിനർ, റീടെയ്‌ൽ സെയിൽസ് അസോസിയേറ്റ്, കൺസൈൻമെന്റ് ട്രാക്കിങ് എക്‌സിക്യുട്ടീവ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം നൽകുന്നത്.
https://forms.gle/QpTw3VN7zmKDHHPKA ഈ ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 8075851148, 9633015813, 7907828369