തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിന് മികച്ച നേട്ടം

Share our post

പേരാവൂർ: സഹകരണനിക്ഷേപ സമാഹരണത്തിലും കുടിശ്ശിക നിവാരണത്തിലും മികച്ച പ്രവർത്തനം കാഴ്ചവച്ച് തൊണ്ടിയിൽ സർവ്വീസ് സഹകരണ ബാങ്ക്.കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻറെ കീഴിലുള്ള ഇരിട്ടി സർക്കിളിലെ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ 2023 നിക്ഷേപ സമാഹരണ-കുടിശ്ശിക നിവാരണക്യാമ്പയിനിലാണ്തൊണ്ടിയിൽ ബാങ്ക് മികച്ച നേട്ടം കൈവരിച്ചത്.

ഫെബ്രുവരി മുതൽ സഹകരണ വകുപ്പിൻറെ നേതൃത്വത്തിൽ സർക്കിൾ യൂണിയൻ തലത്തിൽ സംഘടിപ്പിച്ച കുടിശ്ശികനിവാരണ ക്യാമ്പയിനിൽഒരു ശതമാനംമാത്രം കുടിശ്ശികയോടെയാണ് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഒന്നാം സ്ഥാനത്തെത്തിയത്. കൂടാതെ 2023 ലെ നിക്ഷേപ സമാഹരണ യജ്ഞത്തിൽ അഞ്ച് കോടി രൂപയുടെ ലക്ഷ്യം മറികടന്ന് 11 കോടിയോളം രൂപ നിക്ഷേപം സമാഹരിച്ച് മേഖലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

കേരഫെഡ് വൈസ് ചെയർമാൻ കെ .ശ്രീധരൻറെ അധ്യക്ഷതയിൽ ചാവശ്ശേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ശശീന്ദ്രനിൽനിന്ന് ബാങ്ക് പ്രസിഡന്റ് സണ്ണി സിറിയക്ക്, ബാങ്ക് സെക്രട്ടറി ജോജോ ജോസഫ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!