Kerala
തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു

Kerala
യു.ജി.സി നെറ്റ് പരീക്ഷ ജൂണ്‍ 21 മുതല്‍: ഇപ്പോൾ അപേക്ഷിക്കാം

യു.ജി.സി. നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റ് പരീക്ഷ ജൂൺ 21 മുതൽ 30 വരെ നടക്കും. മെയ് ഏഴ് വരെ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. രജിസ്റ്റർ ചെയ്തവർ മെയ് എട്ടിന് രാത്രി 11.59ന് മുമ്പായി ഫീസ് അടക്കണം. മെയ് 9, 10 തീയതികളിൽ തിരുത്തലുകൾ വരുത്താൻ അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ugcnet.nta.ac.in സന്ദര്‍ശിക്കുക.
Kerala
സ്കൂളിൽ കുട്ടികളുടെ മുന്നിൽ അധ്യാപകരുടെ ഭക്ഷണപാർട്ടി വേണ്ട -ബാലാവകാശ കമീഷൻ

തിരുവനന്തപുരം:പ്രവൃത്തിദിവസങ്ങളിൽ കുട്ടികളുടെ മുന്നിൽവെച്ച് അധ്യാപകർ നടത്തുന്ന ഭക്ഷണപാർട്ടികൾ ഒഴിവാക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. 2005ലെ ആക്ടിലെ 15ാം വകുപ്പുപ്രകാരമാണ് ഉത്തരവ്. അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്ന പാർട്ടികൾ, സദ്യകൾ എന്നിവ കുട്ടികൾ സ്കൂളുകളിൽ എത്തുന്നതിനു മുമ്പോ അല്ലെങ്കിൽ കുട്ടികൾ പോയശേഷമോ സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇത് സാധിക്കുന്നില്ലെങ്കിൽ പ്രവൃത്തിദിനമല്ലാത്ത അവധിദിവസങ്ങളിൽ നടത്താം. ഈ നിർദേശങ്ങൾ എല്ലാ സ്കൂളുകൾക്കും വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കും നൽകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു. ഭക്ഷണത്തിന്റെ ഗന്ധം കുട്ടികൾക്ക് കിട്ടുമ്പോൾ സ്വാഭാവികമായും അത് രുചിക്കാനുള്ള ആഗ്രഹം അവരിലുണ്ടാകുകയും കിട്ടാത്തപ്പോൾ വിഷമമുണ്ടാക്കുകയും ചെയ്യും. ദരിദ്രവിഭാഗത്തിൽപെട്ട കുട്ടികൾക്കും ഇത്തരം ഭക്ഷണം കിട്ടാത്ത കുട്ടികൾക്കും അതേറെ പ്രയാസമാവും. അതിനാൽ ഇത്തരം നടപടികൾ സാമൂഹിക പങ്കാളിത്ത അവകാശങ്ങളുടെ ലംഘനമാണെന്നും ഉത്തരവിൽ പറഞ്ഞു. റിട്ടയേഡ് അധ്യാപകനായ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇ.സി നാസിർ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ.
Kerala
കേരളം ഇനി ആറുവരിയില്‍ കുതിക്കും; ദേശീയ പാത 66 ന്റെ നാല് റീച്ചുകള്‍ മെയ് 31 ന് തുറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായ ദേശീയപാത 66ന്റെ നാല് റീച്ചുകള്‍ മേയ് 31 മുതല്‍ ഗതാഗതത്തിന് തുറന്നു നല്‍കും. മഞ്ചേശ്വരം- ചെങ്കള റീച്ച് പണി പൂര്‍ത്തീകരിച്ചു വരുന്നതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റത്തൂണ് മേല്‍പ്പാലം കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവസാന ഘട്ട പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള അവസാന വട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഹിന്ദി ഭാഷയിലും അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്