ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; നഴ്‌സായ 32-കാരന്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ചിറയിന്‍കീഴ് കൂട്ടുംവാതുക്കല്‍ അയന്തിയില്‍ ശരത്ത് ലയസിനെ (32) പോലീസ് അറസ്റ്റ് ചെയ്തു.
വര്‍ക്കലയിലെ സ്വകാര്യാസ്പത്രിയില്‍ നഴ്സായി ജോലിചെയ്യുന്നയാളാണ് പ്രതി. 12 ന് ഉച്ചയ്ക്ക് 12.30 ഓടെ സ്‌കൂളില്‍ നിന്നും യൂണിഫോം വാങ്ങിയിറങ്ങിയ കുട്ടിയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി പൊയ്കമുക്കിലുള്ള പാറക്കളത്തില്‍ എത്തിച്ചാണ് പീഡിപ്പിച്ചത്.
കുട്ടി സംഭവം വീട്ടിലറിയിക്കുകയും രക്ഷിതാവുമൊത്ത് ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കുകയും ചെയ്തു.
കേസെടുത്ത പോലീസ് പ്രദേശത്തെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം തിരിച്ചറിയുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുല്‍സമദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.