പാക്കിസ്ഥാൻ പട്ടാളം അറസ്റ്റ് ചെയ്ത മലയാളി കറാച്ചിയിൽ മരിച്ചു

പാലക്കാട്: പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ മലയാളി മരിച്ചു. കപ്പുര്‍ സ്വദേശി സുള്‍ഫിക്കര്‍(48) ആണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ സുള്ഫിക്കറെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് പാക്കിസ്ഥാന് പട്ടാളം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കറാച്ചി ജയിലില്‍ അടയ്ക്കുകയായിരുന്നു.
മൃതദേഹം പഞ്ചാബ് അതിര്‍ത്തിയായ അട്ടാറയില്‍ ഇന്ന് എത്തിക്കും. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്കി.