കൊട്ടിയൂർ റസിഡൻസ് അസോസിയേഷൻ നിൽപ്പ് സമരം നടത്തി

കൊട്ടിയൂർ : മാനന്തവാടി – മട്ടന്നൂർ വിമാനത്താവള റോഡ് പൂർത്തിയാക്കുക, സ്ഥലം ഏറ്റെടുത്ത് നഷ്ടപരിഹാരം ഉടൻ അനുവദിക്കുക, പുനരധിവാസ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊട്ടിയൂർ റസിഡൻസ് അസോസിയേഷൻ നിൽപ്പ് സമരം സംഘടിപ്പിച്ചു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സി.എ. രാജപ്പൻ, സി.വി. ജേക്കബ്, ജിൽസ് എം. മേക്കൽ, സണ്ണി മുഞ്ഞനാട്ട് തുടങ്ങിയവർ സംസാരിച്ചു.