Connect with us

KOLAYAD

കണ്ണവത്ത് ഉ​ഗ്രശേഷിയുള്ള എട്ട് നാടൻബോംബുകൾ കണ്ടെത്തി

Published

on

Share our post

കണ്ണവം : കണ്ണവത്ത് പൊലീസ് നടത്തിയ പരിശോധനയിൽ ഉഗ്രശേഷിയുള്ള എട്ട് നാടൻ ബോംബുകൾ കണ്ടെത്തി. ചാക്കിൽ കെട്ടി കലുങ്കിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. കണ്ണവം തൊടീക്കളം കിഴവക്കൽ ഭാ​ഗത്ത് നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ജില്ലയിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി പൊലീസ് കർശന പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്

പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.


Share our post

KOLAYAD

ലഹരിക്കെതിരെ കോളയാട്ട് മിനി മാരത്തൺ നടത്തി

Published

on

Share our post

കോളയാട് : വർധിച്ചു വരുന്ന രാസലഹരിക്കെതിരെ തിരസ്കരിക്കാം ലഹരിയെ കുതിക്കാം ജീവിതത്തിലേക്ക് എന്ന സന്ദേശവുമായി ലൈബ്രറി കൗൺസിൽ കോളയാട് പഞ്ചായത്ത് സമിതി മിനി മാരത്തൺ സംഘടിപ്പിച്ചു. കോളയാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാരത്തൺ മുൻ ദേശീയ അത് ലറ്റിക് താരം കെ.എം. ഗ്രീഷ്മയും കണ്ണവം എസ്എച്ച്ഒ കെ.വി.ഉമേശനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

കോളയാടിൽ നിന്നാംരംഭിച്ച മാരത്തൺ പുത്തലം- പുന്നപ്പാലം വഴി കോളയാടിൽ തിരിച്ചെത്തി.പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷയായി. പഞ്ചായത്തംഗം ടി. ജയരാജൻ, കെ. ഷിജു, രമേശൻ ആലച്ചേരി, വി. യു. സജി, രഞ്ജിത്ത് മാക്കുറ്റി, എം. പൊന്നപ്പൻ, പി. പ്രേമവല്ലി തുടങ്ങിയവർ സംസാരിച്ചു. മാലൂർ പ്രഭാത് ആർട്‌സ് ക്ലബ്ബിന്റെ സംഗീത ശില്പവും നടന്നു.


Share our post
Continue Reading

KOLAYAD

വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

Published

on

Share our post

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.


Share our post
Continue Reading

KOLAYAD

വെങ്ങളത്ത് പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

Published

on

Share our post

കണ്ണവം: പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.


Share our post
Continue Reading

Trending

error: Content is protected !!