കോൺഗ്രസ് ചീങ്കണ്ണി പുഴ വീണ്ടെടുക്കൽ സമരം നടത്തി

കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ ചീങ്കണ്ണി പുഴ വനം വകുപ്പിന്റെ അധീനതയിലാക്കാനുള്ള ഗൂഢശ്രമത്തിനെതിരെ കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചീങ്കണ്ണി പുഴ വീണ്ടെടുക്കൽ സമരം നടത്തി. കെ.പി.സി.സി. മെമ്പറും ജില്ലാ പഞ്ചായാത്തംഗവുമായ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സന്തോഷ് ജോസഫ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.
ഡി.സി.സി. സെക്രട്ടറി ബൈജു വർഗ്ഗീസ്, ജില്ലാപഞ്ചായഅംഗം ജൂബിലി ചാക്കോ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോയി വേളുപുഴയ്ക്കൽ, ഡി.സി.സി. മെമ്പർ ജോസ് നടപ്പുറം, പെൻഷൻ അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം എം.ജി. ജോസഫ് എന്നിവർ സംസാരിച്ചു.