ജില്ലയിൽ 97 സ്‌കൂൾ കെട്ടിടങ്ങൾ 23ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Share our post

കണ്ണൂർ : എൽ.ഡി.എഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 97 സ്‌കൂൾ കെട്ടിടങ്ങൾ 23ന് പകൽ 11.30ന് മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 12 സ്‌കൂൾ കെട്ടിടങ്ങളുടെ കല്ലിടലും മൂന്ന് ടിങ്കറിങ്‌ ലാബുകളുടെ ഉദ്ഘാടനവും നിർവഹിക്കും. നവകേരളം കർമ പദ്ധതി- രണ്ട് വിദ്യാകിരണം മിഷനിൽ കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് കെട്ടിടങ്ങൾ നിർമിച്ചത്.

കിഫ്ബി ധനസഹായത്തോടെ മൂന്ന് കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച കണ്ണാടിപ്പറമ്പ് ജി.എച്ച്.എസ്.എസ്., ഒരു കോടി ധനസഹായത്തോടെ നിർമിച്ച കാർത്തികപുരം ജി.വി.എച്ച്.എസ്.എസ്., പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവയിൽ നിർമിച്ച ആറളം ഫാം ജി.എച്ച്.എസ്.എസ്., വയക്കര ജി.യു.പി.എസ്, മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസ്., പാലയാട് ജി.എച്ച്.എസ്.എസ്., നരിക്കോട് മല ജി.എൽ.പി.എസ് എന്നിവയാണ്‌ ജില്ലയിൽ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യുന്ന സ്‌കൂൾ കെട്ടിടങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!