Connect with us

India

ചെറിയ കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം ഗുരുതര പ്രത്യാഘാതമുണ്ടാക്കും; പഠന റിപ്പോട്ട് ഞെട്ടിക്കുന്നത്

Published

on

Share our post

ചെറിയ കുട്ടികളിലെ സ്മാർട്ട്ഫോൺ ഉപയോഗം ഭയാനകമായ ആഘാതമുണ്ടാക്കുമെന്ന പഠന റിപ്പോർട്ട് പുറത്ത്. പത്ത് വയസ്സിന് താഴെ പ്രായത്തിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് ഭാവിയിൽ മാനസികാരോഗ്യം തകർക്കുമെന്നാണ് യു .എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാപിയൻ ലാബ്സ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ആത്മഹത്യാ പ്രവണത, മറ്റുള്ളവരോടുള്ള ആക്രമണോത്സുകത, യാഥാർഥ്യ ബോധമില്ലായ്മ, ഭ്രമാത്മകത തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് ചെറുപ്രായത്തിലെ സ്മാർട്ട്ഫോൺ ഉപയോഗം കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി ഈ പ്രശ്നങ്ങൾ കണ്ടെത്തിയത്.

പത്ത് വയസ്സിന് മുമ്പ് സ്മാർട്ട്ഫോൺ ഉപയോഗിച്ച് തുടങ്ങിയ 60-70% മുതിർന്ന സ്ത്രീകളും കടുത്ത മാനസിക സമ്മർദം നേരിടുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഇതേ ഗണത്തിൽ വരുന്ന പുരഷന്മാരിൽ 45-50 ശതമാനം പേർക്കും പിന്നീടുള്ള ജീവിതത്തിൽ സമാനമായ വെല്ലുവിളികൾ നേരിടുന്നതായും പഠനത്തിൽ കണ്ടെത്തി.

സ്മാർട്ട്ഫോൺ ഉപയോഗം വൈകിത്തുടങ്ങിയവരിൽ മാനസിക പ്രശ്നങ്ങൾ നന്നേ കുറവാണെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു. മാനസിക ആരോഗ്യത്തിന്റെ വിവിധ അളവുകോലുകൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

ആറ് വയസ്സ് മുതൽ 18 വയസ്സുവരെ വിവിധ പ്രായങ്ങളിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ചുതുടങ്ങിയവരിലാണ് പഠനം നടത്തിയത്. ഗ്ലോബൽ മൈൻഡ് പ്രോജക്ട് (മുമ്പ് മെന്റൽ ഹെൽത്ത് മില്യൺ പ്രോജക്റ്റ് എന്നറിയപ്പെട്ടിരുന്നു) വഴി 2023 ജനുവരിക്കും ഏപ്രിലിനും ഇടയിൽ ലഭിച്ച, 18 വയസ്സിനും 24 വയസ്സിനും മധ്യേ പ്രായമുള്ള 27,969 പേരിലാണ് പഠനം നടത്തിയത്.

വിവിധ ജീവിതശൈലി, ജീവിതാനുഭവ ഘടകങ്ങൾ എന്നിവയ്‌ക്കൊപ്പം ആഗോള മാനസിക ക്ഷേമത്തെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന സർവേയാണ് ഗ്ലോബൽ മൈൻഡ് പ്രോജക്റ്റ്.ചെറുപ്രായത്തിലെ മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഭയാനകമായ ആഘാതമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതെന്ന് മൊബൈൽ നിർമാതാക്കളായ ഷവോമി ഇന്ത്യയുടെ മുൻ സിഇഒ മനു കുമാർ ജയിൻ പറഞ്ഞു.

കുട്ടികൾ കരയുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ കാറിലായിരിക്കുമ്പോഴോ കുട്ടികൾക്ക് ഫോൺ കൈമാറാനുള്ള പ്രലോഭനത്തെ ചെറുക്കാൻ അദ്ദേഹം മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.മാതാപിതാക്കളെന്ന നിലയിൽ, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്.

കൊച്ചുകുട്ടികൾക്കിടയിൽ അമിതമായ സ്‌ക്രീൻ സമയം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഓർക്കുക, അവരുടെ ബാല്യം വിലപ്പെട്ടതാണ്, അവർക്ക് ശോഭനവും ആരോഗ്യകരവുമായ ഭാവിക്ക് ഏറ്റവും മികച്ച അടിത്തറ നൽകേണ്ടത് നമ്മുടെ കടമയാണ് – മനുകുമാർ ലിങ്ക്ഡ് ഇൻ കുറിപ്പിൽ വ്യക്തമാക്കി.


Share our post

India

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

Published

on

Share our post

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.

ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.

ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.

‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.


Share our post
Continue Reading

Breaking News

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

Published

on

Share our post

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെ അഴിമതിക്കേസിൽ പോലീസ്‌ അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതികൾക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബൽവന്ത് സിങ് ഖബാദ് നടത്തുന്ന ഏജൻസിയാണ്. എന്നാൽ ചെലവ് തുകയുടെ കണക്കില്‍ ഇവർ തിരിമറി നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവർക്കെതിരേയുള്ള അന്വേഷണം. മറ്റൊരു മകൻ കിരണിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംജിഎൻആർഇജിഎ ബ്രാഞ്ചിലെ അക്കൗണ്ടന്റുമാരായ ജയ്വീർ നാഗോപി, മഹിപാൽ സിങ് ചൗഹാൻ എന്നിവരേയും, കുൽദീപ് ബാരിയ, മംഗൽ സിങ് പട്ടേലിയ, ടെക്നിക്കൽ അസിസ്റ്റന്റ് മനീഷ് പട്ടേൽ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Share our post
Continue Reading

India

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം മൂന്നു ഭീകരരെ വധിച്ചു

Published

on

Share our post

ദില്ലി: ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചതായി വിവരം. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം.


Share our post
Continue Reading

Trending

error: Content is protected !!