കര്‍ഷകര്‍ക്ക് ആശ്വാസം; നാല് ദിവസത്തിനകം പണം അക്കൗണ്ടിലെത്തും

തിരുവനന്തപുരം : സംസ്ഥാനത്തെ നെല്‍ കര്‍ഷകര്‍ക്ക് ആശ്വാസം. ഏപ്രില്‍ മുതല്‍ സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോ നല്‍കും. ബാങ്ക് കണ്‍സേര്‍ഷ്യവുമായി ഭക്ഷ്യ മന്ത്രിയും സപ്ലൈകോ എംഡിയും നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
നാല് ദിവസത്തിനകം പണം കര്‍ഷകരുടെ അക്കൗണ്ടിൽ എത്തുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. 800 കോടി രൂപയാണ് നെല്‍ സംഭരിച്ച ഇനത്തില്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, കാനറ ബാങ്ക് എന്നിവയുമായി സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പ് വയ്ക്കും.
കര്‍ഷകര്‍ക്ക് നല്‍കുന്ന നെല്ല് സംഭരണ രസീതി (പാഡി റസീപ്റ്റ് ഷീറ്റ്) അടിസ്ഥാനത്തില്‍ വായ്പയും അനുവദിക്കുമെന്നും മന്ത്രി വിശദീകരിച്ചു.